26കാരിയായ ഗര്‍ഭിണിയഒഴട വയറ്റില്‍ നിന്നും ടെന്നീസ് ബോളിനേക്കാള്‍ വലുപ്പമുള്ള വിരയെ കണ്ടെത്തി. ടുണീഷ്യയിലെ 20 ആഴ്ച ഗര്‍ഭിണിയായ യുവതിയിലാണ് വിരയെ കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിലേക്ക് വിര പ്രവേശിച്ചത് വളര്‍ത്തുനായയുടെ ശരീരത്തില്‍ നിന്നാണെന്നാണ് പ്രാഥമിക നിഗമനം.
കഠിനായ വയറുവേദനയെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സി.ടി സ്കാന്‍ പരിശോധനയിലൂടെയാണ് യുവതിയുടെ വയറ്റിലെ വിരയുടെ സാന്നിധ്യം കണ്ടെത്തിയത്. ഹൈഡാറ്റിക് സിസ്റ്റ് ആണ് പരിശോധനയിൽ കണ്ടെത്തിയത്. ടേപ്പ് വേം അണുബാധ മൂലമുണ്ടാകുന്ന അപകടകരമായ വളർച്ചയാണ് ഹൈഡാറ്റിക് സിസ്റ്റ്. യുവതിയുടെ പെല്‍വിക് ഭാഗത്താണ് വിരയുടെ സാന്നിധ്യം കണ്ടെത്തിയത്. യുവതിയുടെ വയറ്റില്‍ നിന്നും വിരനീക്കം ചെയ്തു.
സാധാരണഗതിയില്‍ ടേപ്പ് വേം വിരകളുടെ മുട്ട വഹിക്കുന്ന നായ്ക്കളുമായുണ്ടാകുന്ന സമ്പര്‍ക്കം വഴിയാണ് പകരുന്നത്. വേവിക്കാത്ത മാംസം ഭക്ഷിക്കുമ്പോഴാണ് മൃഗങ്ങളില്‍ ഈ പാരസൈറ്റ് എത്തുന്നത്.നായ്ക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഒരു കാരണവശാലും മുഖത്തോ കണ്ണിലോ നക്കാന്‍ അനുവദിക്കരുത്. നായ്ക്കളുടെ മലത്തിലൂടെ ഈ വിര പകരാം. രോമങ്ങളിലും മൂക്കിലും ഇവ പറ്റിപ്പിടിച്ചേക്കാം.
നായ്ക്കൾക്ക് പതിവായി വിരമരുന്ന് നൽകുക. നായ്ക്കൾക്ക് പച്ചമാംസം നൽകുന്നത് ഒഴിവാക്കുക. മൃഗങ്ങളുമായി ഇടപഴകിയ ശേഷം ശുചിത്വം പാലിക്കുക, കൈകള്‍ വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുക.