Health

വിവാഹിതരായ പുരുഷന്മാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത ! പ്രായമാകുമ്പോള്‍ കൂടുതല്‍ ആരോഗ്യം

വിവാഹം കഴിക്കണോ വേണ്ടയോ എന്നത് ഒരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളാണ്. പുതിയതലമുറയ്ക്ക് വിവാഹത്തിനോട് അത്രയ്ക്ക് മമതയില്ലെന്നാണ് പൊതുവേയുള്ള ഒരു ധാരണ. എന്നാല്‍ വിവാഹം ഒന്നും ശരിയായില്ലെന്ന് പറയുന്ന പുരുഷന്മാര്‍ക്ക്സന്തോഷം പകരുന്ന ഒരു പഠന ഫലം പങ്കുവയ്ക്കാം. വിവാഹം കഴിക്കാത്തവരെ അപേക്ഷിച്ച് വിവിഹം കഴിച്ച പുരുഷന്മാര്‍ പ്രായമാകുമ്പോള്‍ മെച്ചപ്പെട്ട ശാരീരിക മാനസിക ആരോഗ്യം പുലര്‍ത്തുന്നതായാണ് ഈ പഠന റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നത്.

7000ത്തോളം കാനഡക്കാരില്‍ ടോറന്റോ സര്‍വകലാശാലയാണ് പഠനം നടത്തിയത്. വിവരങ്ങള്‍ ശേഖരിച്ച്ത് 2011 നും 2018നും ഇടയിലാണ്. ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഗുരുതര ശാരീരിക, മാനസിക, വൈകാരിക പ്രശ്‌നങ്ങള്‍ ഇല്ലാത്തവരെയും ഉയര്‍ന്ന തോതിലുള്ള വൈകാരിക സന്തോഷവും ശാരീരിക, മാനസിക ആരോഗ്യവും അനുഭവിക്കുന്നവരെയുമാണ് ഉത്തമ വാര്‍ദ്ധക്യത്തിലൂടെ കടന്ന് പോകുന്നവരായി ഗവേഷകര്‍ കണക്കിയത്. ഉത്തമമായ വാര്‍ദ്ധക്യം അനുഭവിക്കുന്നവരില്‍ വിവാഹിതരായ പുരുഷന്മാരാണ് കൂടുതലെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. സജീവമായ ജീവിതശൈലി പിന്തുടരാന്‍ പുരുഷന്മാര്‍ക്ക് അവരുടെ വൈവാഹിക പങ്കാളികളില്‍ നിന്ന് ലഭിക്കുന്ന പിന്തുണയാകാം ഇതിനു പിന്നിലെന്ന് ഗവേഷകര്‍ കരുതുന്നു.

എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ ഗണ്യമായ സ്വാധീനം വിവാഹം അവരുടെ വാര്‍ദ്ധക്യജീവിതത്തില്‍ വരുത്തുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവാഹിതരല്ലാത്താവര്‍ സാമൂഹികമായി കൂടുതല്‍ ഒറ്റപ്പെടല്‍ നേരിടുന്നതും അവരുടെ ആരോഗ്യത്തെ ബാധിക്കാം. ഇന്റര്‍നാഷണല്‍ സോഷ്യല്‍ വര്‍ക്ക് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.