Myth and Reality

13പോലെ എന്തുകൊണ്ടാണ് പല ഹോട്ടലുകളിലും റൂം നമ്പർ 420 ഇല്ലാത്തത്? രഹസ്യം ഇതാണ്!

വിദേശരാജ്യങ്ങളിലെ ഹോട്ടലുകളില്‍ ഇന്ത്യക്കാരായ അതിഥികളെ അത്ര മതിപ്പില്ലെന്ന് നിങ്ങളും കേട്ടിട്ടുണ്ടാകില്ലേ. ചിലരെങ്കിലും ഹോട്ടല്‍ മുറി അലമ്പാക്കിയിടുന്നതും ടവ്വലുകളും സോപ്പുമൊക്കെ അടിച്ചുമാറ്റുന്നതുമൊക്കെ ഇതിന് കാരണമായേക്കാം. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ചിലയിടങ്ങളിലെങ്കിലും 420 നമ്പര്‍ മുറി ഉണ്ടാകില്ല. ഇതിന് പിന്നിലും കുറച്ച് ‘അലമ്പ്’ കാരണമുണ്ട്.

ഹോട്ടലുകളില്‍ 13-ാം നമ്പര്‍ മുറിയില്ലാത്തിനെപ്പറ്റി മുമ്പും നിങ്ങൾ കേട്ടിട്ടുണ്ടാകില്ലേ. പതിമൂന്നാം നമ്പര്‍ ദൗര്‍ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്തിന് കാലങ്ങളോളം പഴക്കമുണ്ട്. ഇതിന് പല കാരണങ്ങളും ഭാഗ്യ വിശ്വാസികള്‍ പറയാറുണ്ട് . 12 കഴിഞ്ഞാല്‍ പിന്നെ 14 ആണ് പല ഹോട്ടലുകളിലും മുറികള്‍ക്ക് നല്‍കുന്നത്. ഇത് വിശ്വാസത്തിന്റെ പേരിലാണെങ്കിലും 420നെ ഒഴിവാക്കുന്നത് മറ്റൊരു കാരണം കൊണ്ടുകൂടിയാണ്.

ഈ നമ്പറിന് കഞ്ചാവുമായുള്ള ബന്ധമാണ് ഇതിനെ കുപ്രസിദ്ധമാക്കുന്നത്. കഞ്ചാവ് വലിക്കുകയെന്ന് എന്നു പറയുന്നതിന് നേരിട്ട് ബന്ധമുള്ള അക്കമാണ് 420 . അമേരിക്ക അടക്കമുള്ള പല രാജ്യങ്ങളിലും കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ 24 എണ്ണത്തില്‍ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാണ്.

ലോകത്തുള്ള കഞ്ചാവ് പ്രേമികള്‍ കഞ്ചാവ് നിയമവിധേയമാക്കണമെന്ന് പറഞ്ഞ് ഒത്ത് കൂടുന്ന ദിനം കൂടിയാണ് ഏപ്രില്‍ 20. അതായത് 4/ 20 . അങ്ങനെയാണ് 420 കഞ്ചാവിന്റെ പര്യായമായത്. അതു​കൊണ്ടുതന്നെ ഇത്തരം കൂട്ടായ്മകള്‍ ഒന്നിച്ചുകൂടാനായി തെരഞ്ഞെടുക്കുന്നത് 420-ാം നമ്പര്‍ മുറിയായിരിക്കും. അങ്ങനെ കഞ്ചാവിനായി വാദിച്ച് പാര്‍ട്ടി നടത്തി പോകുന്നവര്‍ മുറി അലങ്കോലമാക്കാനായി തുടങ്ങി. ഇതോടെയാണ് 420 നമ്പര്‍ മുറി ഹോട്ടലുകളില്‍ നിന്നും ഒഴിവാക്കപ്പെട്ടു തുടങ്ങിയത്.

അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ പല ഹോട്ടലുകളും 419 കഴിഞ്ഞാല്‍ 421 ആണ് ഹോട്ടല്‍ മുറിയുടെ നമ്പര്‍. 420-ാം നമ്പര്‍ മുറിയില്‍ ആഘോഷത്തിന് ശേഷം പോകുന്നവര്‍ 420 എന്ന ഹോട്ടല്‍ നമ്പര്‍ വരെ അഴിച്ചുമാറ്റിയാണ് പോകുന്നതെന്നതും ഹോട്ടലുടമകള്‍ക്ക് ഈ നമ്പര്‍ ഒഴിവാക്കാനായി പ്രേരണയായി.