ചോക്ലേറ്റ് ഹീറോയായി വന്ന് ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് കുഞ്ചാക്കോ ബോബന്‍. മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചന് 47 വയസ് തികഞ്ഞിരിയ്ക്കുന്നു. നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയത്. ചാക്കോച്ചന്റെ പ്രിയപ്പെട്ട സുഹൃത്തായ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ജന്മാദിനാശംസകള്‍ പങ്കുവെച്ചിട്ടുണ്ട്.
ഇരുവരുടേയും യാത്രകളുടെ മനോഹരമായ ചിത്രങ്ങള്‍ ചേര്‍ത്തു വെച്ചു കൊണ്ടുള്ള ഒരു കൊളാഷ് വീഡിയോയാണ് മഞ്ജു പങ്കുവെച്ചത്. ഷോലെ എന്ന ചിത്രത്തിലെ ‘യേ ദോസ്തീ ഹം നഹീ തോഡേംഗേ’ എന്ന ഗാനത്തിനൊപ്പമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘സ്വീറ്റസ്റ്റ് സോളിന് ജന്മദിനാശംസകള്‍, നിങ്ങളുടെ വഴികളില്‍ സംഭവിക്കുന്ന നല്ല കാര്യങ്ങളൊക്കെയും നിങ്ങള്‍ അര്‍ഹിക്കുന്നത് തന്നെയാണ്. ലവ് യൂ ചാക്കോച്ചാ’ എന്നൊരു കുറിപ്പും വിഡിയോയ്ക്കൊപ്പം മഞ്ജു പങ്കുവച്ചിട്ടുണ്ട്. മഞ്ജു പങ്കുവെച്ച ഈ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്.
നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള മഞ്ജു വാര്യരുടെ സിനിമയിലേക്കുള്ള തിരിച്ചു വരവ് കുഞ്ചാക്കോ ബോബന്‍ നായകനായ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ ആയിരുന്നു. മഞ്ജുവിന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ ചാക്കോച്ചനും രമേഷ് പിഷാരടിയും ഉണ്ട്. മഞ്ജുവിന്റെ യാത്രകളില്‍ കൂടുതലും ചാക്കോച്ചനും പിഷാരടിയും ഇരുവരുടെയും കുടുംബവുമൊത്താണ്.