ഇപ്പോള്‍ മാമ്പഴത്തിന്റെ സീസണാണ്. പല തരത്തിലുള്ള മാമ്പഴം അരങ്ങ് വാഴുന്ന കാലം. വേനലവധിക്കാലം മാമ്പഴക്കാലം കൂടി ആകുന്നതോടെ കുട്ടികള്‍ക്ക് ആഘോഷമാണ്. മാമ്പഴം കഴിക്കുന്നതിനെ പറ്റി സോഷ്യമീഡിയയില്‍ അടക്കം നല്ലതല്ലെന്ന പ്രചാരമാണ് നടക്കുന്നത്. ഇത് തെറ്റാണെന്ന്
ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ഗുണത്തിലും പോഷകാംശത്തിലും മുന്‍പന്തിയിലാണ് മാങ്ങ. ഇടത്തരം വലുപ്പമുള്ള പഴുത്ത മാങ്ങയ്ക്ക് കാല്‍കിലോയോളം ഭാരം വരും. അത്ര ഭാരമുള്ള മാമ്പഴത്തിലാവട്ടെ 99 കാലറിയാണുള്ളത്. 25 ഗ്രാം അന്നജം , 23 ഗ്രം പഞ്ചസാര, മൂന്ന് ഗ്രാം നാര്, പ്രോട്ടീന്‍ 0.6 ഗ്രാം ,ഫാറ്റ് 60 മില്ലി, വിറ്റാമിന്‍ സി , 112 മൈക്രോഗ്രാം , വിറ്റമിന്‍ എ, 71 മൈക്രോ ഗ്രാം, ഫോലാറ്റ് , വിറ്റമിന്‍ ഇ, കെ , പൊട്ടാസ്യം എന്നിവയും മാമ്പഴത്തിലുണ്ട്.
പ്രമേഹ രോഗമുള്ളവര്‍ക്ക് മാമ്പഴം കഴിക്കാമോയെന്ന് ചോദിച്ചാല്‍ സെലിബ്രിറ്റി റുജുത ദിവേക്കര്‍ പറയുന്നതാണിങ്ങനെ, മാമ്പഴം കഴിക്കുന്നത് കൊണ്ട് മാത്രം പ്രമേഹമുണ്ടാകുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല.
മാമ്പഴം ആന്റി കാന്‍സര്‍ നാരുകള്‍ ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയുടെ കലവറയാണ്. മാമ്പഴം കഴിക്കുന്നത് കൊണ്ട് മാത്രം ആര്‍ക്കും തടിയോ പ്രമേഹമോ ഉണ്ടാവില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. മിതമായി കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സാധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മാമ്പഴം കഴിക്കുമ്പോള്‍ മറ്റ് ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറയുമെന്നും അതിനാൽ ശരീരഭാരം കുറയ്ക്കാനായി പരിശ്രമിക്കുന്നവര്‍ക്കും ഇത് നല്ലതായിരിക്കുമെന്നും ഊര്‍ജം നല്‍കുമെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.