Oddly News

‘മോനെ നീ ഇനി ഹീറോ ആടാ’; സൈക്കിളുമായു വെള്ളത്തിലേക്ക് കൊച്ചുമിടുക്കന്റെ അടിപൊളി ഡൈവ്

സമൂഹമാധ്യമങ്ങളില്‍ ദിനം പ്രതി പല മനോഹരമായ വീഡിയോകളും പ്രതിക്ഷപ്പെടാറുണ്ട്. ചിലത് നമ്മളില്‍ ആശ്ചര്യമായിരിക്കും ഉണര്‍ത്തുന്നത്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഒരു. കൊച്ച് മിടുക്കന്‍ സൈക്കള്‍ ചവിട്ടി ഒരു ജലാശയത്തിന്റെ അരികിലെത്തുകയും അതിലേക്ക് ഡൈവ് ചെയ്യുന്നതുമാണ് വീഡിയോയില്‍ ദൃശ്യമാകുന്നത്. ഇയൊരു പ്രകടനത്തിനെ തീയുടെ ഇമോജി നല്‍കിയായിരുന്നു നെറ്റിസണ്‍സ് സ്വീകരിച്ചത്.

ഈ വീഡിയോയിലെ താരം വേഗത്തില്‍ സൈക്കിള്‍ ഓടിച്ചെത്തുന്ന കുട്ടി തന്നെയാണ്. അതേ വേഗത്തില്‍ തന്നെ ഈ കൊച്ച് മിടുക്കന്‍ ജലാശയത്തിലേക്ക് ഡൈവ് ചെയ്യുകയാണ്. ഈ കാഴ്ച്ച വളരെ മനോഹരമാണ്. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയായിരുന്നു.

ഈ മനോഹരമായ വീഡിയോയ്ക്ക് തീയുടെയും ഹൃദയത്തിന്റെ ഇമോജികളാണ് കൂടുതല്‍ ആളുകളും നല്‍കിയിരിക്കുന്നത്. വളരെ രസകരമായ കമന്റുകളും ആക്കുട്ടത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആ സൈക്കില്‍ കുളത്തില്‍നിന്ന് എടുക്കുന്നില്ലേയെന്നും സൈക്കില്‍ മുങ്ങി മരിച്ചുവെന്നും കമന്റിട്ടട്ടുണ്ട്. ഈ മിടുക്കന് സിനിമയില്‍ അവസരം നല്‍കുമെന്ന് ഓഫറുകളും സിനിമാ പ്രവര്‍ത്തകര്‍ നല്‍കിയട്ടുണ്ട്.