Oddly News

11 വയസില്‍ കാണാതായ മകന്‍ 22 വര്‍ഷത്തിന് ശേഷം മടങ്ങിയെത്തിയത് സന്യാസിയായി, പിതാവിന് ചെലവായത് 3ലക്ഷം

ബാലനായിരിക്കെ കാണാതായ കുട്ടി 22 വര്‍ഷത്തെ അജ്ഞാതവാസത്തിന് ശേഷം സന്യാസിയായി നാട്ടിലേക്ക് മടങ്ങിയെത്തി. സന്യാസത്തിന്റെ രണ്ടു ദശകം പൂര്‍ത്തിയാക്കി നാട്ടിലേക്ക് വന്നത് അമന്‍ എന്ന യുവാവാണ്. ഉത്തര്‍പ്രദേശിലെ അയോദ്ധ്യയില്‍ നിന്നും കാണാതായ പയ്യന്‍ രാമക്ഷേത്രവുമായി ബന്ധപ്പെട്ട ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് പിറന്ന ഗ്രാമത്തില്‍ സന്ദര്‍ശനത്തിന് എത്തിയത്.

2002 ഫെബ്രുവരിയില്‍ 11 വയസ്സുള്ളപ്പോഴാണ് പിങ്കുവിനെ കാണാതായതെന്ന് അമര്‍ ഉജാല റിപ്പോര്‍ട്ട് ചെയ്യുന്നു. താമസിയാതെ അദ്ദേഹം ഒരു സന്യാസിയെ കണ്ടുമുട്ടുകയും സന്യാസജീവിതം തിരഞ്ഞെടുക്കുകയും ചെയ്തു. പിങ്കുവിന്റെ തിരിച്ചുകൊണ്ടുവരാനും നാട്ടില്‍ പിടിച്ചു നിര്‍ത്താനും കുടുംബാംഗങ്ങള്‍ വളരെയധികം പരിശ്രമിച്ചെങ്കിലും ഗ്രാമത്തില്‍ നിന്ന് ഭിക്ഷ ശേഖരിച്ച് അദ്ദേഹം മടങ്ങി.

പിന്നീട്, പിങ്കുവിന് നാട്ടിലേക്ക് കൊണ്ടുവരാന്‍ തന്റെ മകന്‍ ഉള്‍പ്പെടുന്ന മതവിഭാഗത്തിനായി ഒരു ഭണ്ഡാര സംഘടിപ്പിക്കേണ്ട സ്ഥിതിയിലാണ് താനെന്ന് പിതാവ് രതിപാല്‍ പറഞ്ഞു. ഓരോ സന്യാസിക്കും ദക്ഷിണയും ഭക്ഷണവും ഉള്‍പ്പെടെ ഏകദേശം 10 ലക്ഷം രൂപയാണ് ഭണ്ഡാരയുടെ ചെലവ് കണക്കാക്കുന്നത്. എന്നാല്‍ പിന്നീട് തുക മൂന്ന് ലക്ഷം രൂപയായി കുറച്ചു. മകനെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്ന പരിപാടിക്കായി പണം സ്വരൂപിക്കാന്‍ തന്റെ കൃഷിഭൂമി പണയം വെച്ചിരിക്കുകയാണ് രതിപാല്‍.