കൗതുകമുണർത്തുന്ന ഒട്ടനവധി വീഡിയോകളും വാർത്തകളുമാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായികൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ബ്രൂക്ലിനിലെ ഗ്രീൻപോയിന്റിലൂടെ തലയിൽ ഒരു റഫ്രിജറേറ്റർ ബാലൻസ് ചെയ്ത് സൈക്കിൾ ചവിട്ടുന്ന ഒരാളുടെ വീഡിയോയാണ് നെറ്റിസൺസിനിടയിൽ വൈറലാകുന്നത്.
വൈറൽ ക്ലിപ്പിൽ ലോക്കൽ സ്റ്റണ്ട്മാനായ ലേ-ബോയ് ഗബ്രിയേൽ ഡേവിസ്, നസാവു അവന്യൂവിലൂടെ അതിവിധഗ്ദമായി സൈക്കിൾ ഓടിച്ചുകൊണ്ട് ഡോബിൻസ് സ്ട്രീറ്റിലേക്ക് പോകുന്ന കാഴ്ചയാണ് കാണികളെ അമ്പരപ്പിച്ചിരിക്കുന്നത്.
“ഇത് അത്ഭുതം തന്നെ” വീഡിയോ റെക്കോർഡ് ചെയ്യുന്ന വ്യക്തി വ്യക്തമാക്കി. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇതാദ്യമായല്ല ഇദ്ദേഹം ഇത്തരം സ്റ്റണ്ടുകൾ ചെയ്യുന്നത്. 2023 ൽ, സമാനമായ ഒരു നേട്ടത്തിന് അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. തലയിൽ ഒരു കട്ടിൽ ബാലൻസ് ചെയ്തുകൊണ്ട് ബൈക്ക് ഓടിക്കുന്നതായിരുന്നു ഇത്.
വീഡിയോ ഷെയർ ചെയ്തുകൊണ്ട്, കോളിൻ റഗ് എന്ന ഒരു എക്‌സ് ഉപയോക്താവ് എഴുതി, “ന്യൂയോർക്കിലെ ബ്രൂക്ലിനിൽ സിറ്റി ബൈക്ക് ഓടിച്ചുകൊണ്ടിരുന്ന മനുഷ്യൻ തന്റെ തലയ്ക്ക് മുകളിൽ റഫ്രിജറേറ്റർ ബാലൻസ് ചെയ്യുന്നത് കണ്ടു. ആ മനുഷ്യന്റെ പേര് “ലേ-ബോയ്” എന്നാണ്. , “വേൾഡ് റെക്കഗ്നൈസ്ഡ് പ്രോ ഹെവിവെയ്റ്റ് ഹെഡ് ബാലൻസർ” എന്ന് സ്വയം വിശേഷിപ്പിച്ച ഇദ്ദേഹം ആഫ്രിക്കയിൽ നിന്നുള്ളതാണ്. ഏതായാലും മൈക്ക് റ്റൈസൺ കഴിഞ്ഞാൽ കഴുത്തിനു ഏറ്റവും ബലം ഇദ്ദേഹത്തിനാണ് എന്നാണ് പലരും കുറിച്ചത്.
ഇതിനകം അഞ്ചു ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചില ഉപയോക്താക്കൾ ഡേവിസിന്റെ ശ്രദ്ധേയമായ ബാലൻസിങ് ആക്ടിനെ പ്രശംസിച്ചപ്പോൾ, മറ്റുള്ളവർ ഈ സ്റ്റണ്ടിനെ പ്രത്യേകിച്ച് ധൈര്യമുള്ള കാര്യമല്ലെന്ന് തള്ളിക്കളഞ്ഞു. സിറ്റി ബൈക്കിൽ ഫുൾ ഫ്രിഡ്ജ് ബാലൻസ് ചെയ്യുന്നുണ്ടോ? അത് വൈദഗ്ധ്യം മാത്രമല്ല, ഭൗതികശാസ്ത്രത്തെ ധിക്കരിക്കുന്ന കാര്യമാണ്. “എന്റെ അഭിപ്രായത്തിൽ അതൊരു മിനി ഫ്രിഡ്ജാണ്. അത്ര കാര്യമുള്ളതായിട്ട് തോന്നുന്നില്ല, മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.