സെക്കന്റ് ഹാന്‍ഡ് കാറിന് പകുതിതുക പണമായും ബാക്കിതുകയ്ക്ക് ലൈംഗികബന്ധം വാഗ്ദാനം ചെയ്തും യുവതി മലേഷ്യന്‍ യുവാവിനെ ഞെട്ടിച്ചു. ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ എംഫാ ബോബ് എന്ന പേരില്‍ അറിയപ്പെടുന്ന സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലറും വിവാഹിതനും മലേഷ്യയിലെ പെനാംഗില്‍ നിന്നുള്ളയാളുമായ യുവാവിനായിരുന്നു അസാധാരണ അനുഭവം.
തന്റെ സെക്കന്‍ഡ്ഹാന്‍ഡ് ബിഎംഡബ്‌ള്യൂ കാറിന് ഇയാള്‍ വിലയിട്ടിരുന്നത് 18,000 റിംഗിറ്റായിരുന്നു (US$4,100) വിലയിട്ടിരുന്നത്. യുവതി ഇതിന് 11,000 റിംഗിറ്റ് നല്‍കാന്‍ തയ്യാറാണ്. ബാക്കി 7000 റിംഗിറ്റിനാണ് (US$1,600) സ്ത്രീ ലൈംഗികബന്ധം വാഗ്ദാനം ചെയ്തത്. തുടര്‍ന്ന് തന്റെ ഞെട്ടല്‍ ഓണ്‍ലൈനില്‍തന്നെ പ്രകടിപ്പിച്ചു. ആ മനുഷ്യന്‍ അവരുടെ സംഭാഷണം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തു.
പോസ്റ്റിന് 6,000-ത്തിലധികം ലൈക്കുകളും 800 കമന്റുകളും കിട്ടി. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം, താനുമായി കരാര്‍ ഉണ്ടാക്കാന്‍ സ്ത്രീ ഓണ്‍ലൈനില്‍ നിര്‍ബന്ധിച്ചതായി യുവാവ് മറ്റൊരു പോസ്റ്റുകൂടി പ്രസിദ്ധീകരിച്ചു. കാറിന്റെ വിശദാംശങ്ങള്‍ സ്ഥിരീകരിക്കാന്‍ അവള്‍ അയാളെ പലതവണ വിളിക്കുകയും, താന്‍ ഒരു യഥാര്‍ത്ഥത്തില്‍ ഒരു സ്ത്രീ തന്നെയാണെന്ന് തെളിയിക്കുകയും ചെയ്തു. ഈ ഇടപാടിനെക്കുറിച്ച് തന്റെ ഭര്‍ത്താവിന് അറിയാമെന്നും അയാള്‍ക്ക് ഇക്കാര്യം സമ്മതമാണെന്നും അവര്‍ അയാളെ അറിയിച്ചു.
പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനായി അയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിക്കാന്‍ അവര്‍ അയാളെ തുടര്‍ന്നും വിളിച്ചു. യുവതിയുടെ ഓഫര്‍ തനിക്ക് മാനസികാഘാതമുണ്ടാക്കിയതായി എംഫാ ബോബ് പറഞ്ഞു. താന്‍ ശരിക്കും കാര്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ ലൈംഗികത പകരം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. പണത്തിന് പകരം നിങ്ങളുടെ അന്തസ്സ് കച്ചവടമാക്കുന്നത് ശരിയല്ല എന്നും ഇടപാടുകള്‍ക്ക് പണം മാത്രമേ സ്വീകരിക്കൂ എന്ന നിലപാടിലും അദ്ദേഹം ഉറച്ചു നിന്നു.