Lifestyle

ലോകത്ത് 75 കുപ്പികൾ മാത്രം, സിംഗിൾ മാൾട്ട് വിസ്കിയിലെ ‘മലയാളിത്തം’; വില 11 ലക്ഷം രൂപ

ഇന്ത്യയിലെ പ്രധാനപെട്ട ഡിസ്റ്റലറിയാണ് അമൃത്. അവരുടെ 75-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഒരു സിംഗിൾ മാൾട് വിസ്കി ഇറക്കാനായി തീരുമാനിച്ചു. എന്നാൽ അതിന്റെ കുപ്പിയും അത് വെക്കുന്ന പെട്ടിയുമെല്ലാം വളരെ അപൂർവമാകണം. ദുബായിലെ മുൻ നിര ഡിസൈനറും മലയാളിയുമായ ഡോണിറ്റ് തോമസ്നെയാണ് അവർ ഈ ചുമതല ഏല്പിച്ചത്.

ഡിസൈനിങ് ജോലികൾ ഏതാണ്ട് 2 വർഷത്തിലേറെ കാലം നീണ്ടു നിന്നു. പ്ലാറ്റിനും ജൂബിലി വിസ്കിയുടെ പേരും ഡിസൈനും രൂപപ്പെടുത്താൻ മാത്രം വേണ്ടിവന്നത് 6 മാസമാണ്. കുപ്പിയുടെ ചെറിയ മാതൃകകള്‍ പല ആവൃത്തിയുണ്ടാക്കി നോക്കി. പ്ലാറ്റിനം ജൂബിലി പാക്കിങ് ആവട്ടെ ക്രിസ്റ്റലും ലെതറും ബ്രഷ് അലുമിനിയവും ഓക്ക് വുഡ്ഡുംചേര്‍ന്നതായിരുന്നു .വിസ്‌കിയുടെ പേര് കുപ്പിയില്‍ കുത്തിയെടുക്കുകയായിരുന്നു.

ലോകത്ത് ആകെ 75 കുപ്പികള്‍ മാത്രമായിരുന്നു വില്‍പനയ്ക്കായി എത്തിച്ചത്. ഒരു കുപ്പിയ്ക്ക് വില 12000 ഡോളറായിരുന്നു. 75 കുപ്പികള്‍ പ്രീ ബുക്കിങ്ങിലൂടെ തന്നെ വിറ്റുപോയി. ക്രിസ്റ്റല്‍ കുപ്പിയിലാണ് പായ്ക്ക് ചെയ്തത്. ബോക്‌സില്‍ വജ്രത്തിന്റെ രൂപത്തിലുള്ള പ്രതലത്തില്‍ കുപ്പിവെയ്ക്കാനായി സ്ഥലമുണ്ട്. ഇതിനൊപ്പം തന്നെ രണ്ട് ഗ്ലാസും മദ്യം അളക്കാനുള്ള മെഷററുംമുണ്ട്. ബോക്‌സിന്റെ ഡിസൈനിന് മാത്രം 1 ലക്ഷം ദിര്‍ഹമാണ് കമ്പനി ചെലവാക്കിയത്.

സ്‌കോട്‌ലന്‍ഡിലെ ഗ്ലെന്‍ കാരിന്‍ ഫാക്ടറിയാണ് ഡിസൈന്‍ അനുസരിച്ചുള്ള കുപ്പി നിര്‍മിച്ചത്. അമൃത് ഡിസ്റ്റിലറിയുടെ സ്ഥാപകരില്‍ ഒരാളായ ജെ എന്‍ രാധാകൃഷ്ണയ്ക്കാണ് എക്‌സ്‌പെഡീന്‍ എന്ന് പേര് നല്‍കിയിരിക്കുന്ന ഈ കുപ്പി സമര്‍പ്പിച്ചിരിക്കുന്നത്.

ടോണിറ്റ് തോമസ് മാക്ന്‍തോഷ് , ഷിവാസ് തുടങ്ങിയ മദ്യ ബ്രാന്‍ഡുകളും ബോട്ടിലും കവറും ഡിസൈന്‍ ചെയ്തിട്ടുണ്ട്. യുഎഇയിലെ മികച്ച 100 ചെറുകിട വ്യവസായ സ്ഥാപനങ്ങളില്‍ ഒന്നാണ് ടോണിറ്റ് ആന്‍ഡ് കമ്പനി. റാന്നി കണ്ണംകുഴേത്ത് കുടുംബാംഗമാണ് ടോണിറ്റ്.

Leave a Reply

Your email address will not be published. Required fields are marked *