Entertainment Oddly News

മലയാളി പൊളിയല്ലേ! ‘മിസ് വേള്‍ഡ് അമേരിക്ക’യില്‍ പങ്കെടുക്കാന്‍ മലയാളി

ന്യൂയോര്‍ക്ക്; മിസ് വേള്‍ഡ് മത്സരത്തിലേക്ക് യുഎസിന്റെ പ്രതിനിധിയെ അയയ്ക്കുന്നതിനുള്ള ‘ മിസ് വേള്‍ഡ് അമേരിക്ക’യില്‍ പങ്കെടുക്കാനൊരുങ്ങി മലയാളി യുവതി. മത്സരത്തില്‍പങ്കെടുക്കുന്നത് മീര തങ്കം മാത്യുവാണ്. മീര 2022ല്‍ യുഎസില്‍ മിസ് ഇന്ത്യ ന്യൂയോര്‍ക്ക് കിരീടം നേടിയിരുന്നു. മീര എത്തുന്നത് ന്യൂയോര്‍ക്കിനെ പ്രതിനിധീകരിക്കുന്ന ടൈറ്റിലുകളിലൊന്നായ മിസ് ലിബര്‍ട്ടിയായാണ്.

പത്തനംതിട്ട സ്വദേശിയായ ജോണ്‍ മാത്യുവിന്റെയും രാജി മാത്യുവിന്റെയുും മകളാണ് മീര. മീര മിസ് സ്റ്റാറ്റന്‍ ഐലന്‍ഡ് പട്ടവും നേടിയിരുന്നു. ഹെല്‍ത്ത് കെയര്‍ കമ്പനിയായ നോര്‍ത്ത് വെല്ലിന്റെ ഐടി ഉദ്യാഗസ്ഥയായിരുന്നു.

സമയം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതാണ് തന്റെ വിജയത്തിന്റെ രഹസ്യമെന്ന് മീര വ്യക്തമാക്കിയിരുന്നു. മീരയ്ക്ക് ഈ വിജയയാത്രയില്‍ പ്രോത്സാഹനവും ആത്മവിശ്വാസവും പകരുന്നതിനായി അര്‍ച്ചന, ജന്‍സു എന്ന രണ്ട് സുഹൃത്തുക്കളുണ്ട്. ജോലിക്കും പഠനത്തിനുമിടയിലുള്ള ഇടവേളകളിൽ മെന്ററും മലയാളിയുമായ അർച്ചന ഫിലിപ്പിന്റെ നിർദേശമനുസരിച്ചാണു തന്റെ പാഷനുകള്‍ മീര പിന്തുടരുന്നത്.

ഒരു പോലീസ് ഓഫീസറാവണം എന്നതായിരുന്നു മീരയുടെ ഏറ്റവും വലിയ ആഗ്രഹം. എന്നാല്‍ തന്റെ സ്വപ്നങ്ങള്‍ പിന്തുടരാന്‍ സാധിക്കുന്നത് ഐടി മേഖലയായിരിക്കുമെന്ന് തിരിച്ചറിഞ്ഞ് അങ്ങോട്ടേക്ക് കൂടുമാറുകയായിരുന്നു മീര.