Celebrity

എന്നും നീ ഏട്ടന്റെ ചിങ്കാരി! ചക്കിയെ കൈപിടിച്ചുകൊണ്ട് കണ്ണൻ; മാളവിക ജയറാമിന്റെ വിവാഹനിശ്ചയ ചിത്രങ്ങള്‍

മലയാള സിനിമാപ്രേക്ഷകര്‍ക്ക് മാത്രമല്ല തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് മുഴുവന്‍ ഏറെയിഷ്ടമുള്ള താരകുടുംബമാണ് ജയറാമിന്റേത്. താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മക്കളായ കാളിദാസിന്റെയും മാളവികയുടെയും വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം എപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കാളിദാസ് അച്ഛനമ്മമാരെ പോലെ സിനിമാമേഖലയില്‍ തിളങ്ങി നില്‍ക്കുകയാണ്. എന്നാല്‍ മാളവികയാകട്ടെ ലൈംലൈറ്റില്‍ നിന്ന് മാറിയാണ് നില്‍ക്കുന്നത്. ഇപ്പോഴിതാ മാളവികയുടെ വിവാഹ നിശ്ചയ ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്.

ഏകദേശം ഒരു മാസം മുമ്പ് സഹോദരൻ കാളിദാസ് ജയറാമും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നിരുന്നു. കാളിദാസും താരിണിയും പാര്‍വതിയും ചേര്‍ന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്. മോതിര മാറ്റ ചടങ്ങിന് ശേഷം മാളവിക ഇമോഷണാകുന്നതും വീഡിയോകളില്‍ കാണാം. അടുത്ത നില്‍ക്കുന്ന പാര്‍വ്വതിയും ചടങ്ങി​ന്റെ സമയത്ത് ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നതും കാണാം. ഏറ്റവുമടുത്ത ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് ചടങ്ങുകള്‍ നടന്നത്. തന്റെ പ്രണയം മാളവിക ഇൻസ്റ്റഗ്രാം ചിത്രങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ.

കാളിദാസ് ജയറാമും താരിണി കലിംഗരായരും തമ്മിലുള്ള വിവാഹനിശ്ചയച്ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായതാണ്. അന്ന് കാളിദാസിന്റെ അമ്മ പാര്‍വ്വതിയോട് മക്കളുടെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘‘മോന്റെ കല്യാണം ഉടനെയില്ല, മോള്ടെയാണ് ആദ്യം..’’ എന്നാണ് പറഞ്ഞത്. മാളവികയു​ടെ വിവാഹനിശ്ചയം അതുകൊണ്ട് ഉടനെ തന്നെയുണ്ടാകുമെന്ന് ആരാധകര്‍ക്ക് മനസ്സിലായതാണ്.

ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.instagram.com/reel/C0kupW5PIZr/?utm_source=ig_web_copy_link