Entertainment

ലോകത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട മനുഷ്യന് ജന്മദിനാശംസകള്‍: ചിത്രങ്ങള്‍ പങ്ക് വച്ച് മലാല

മനോഹരമായ ചിത്രത്തോടൊപ്പം ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ നേര്‍ന്ന് മലാല. ഭര്‍ത്താവ് അസര്‍ മാലിക്കിനാണ് മലാല യൂസഫ്‌സായി ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ലോകത്തിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിക്ക് ജന്മദിനാശംസകള്‍ എന്നാണ് മലാല കുറിച്ചിരിക്കുന്നത്. നിങ്ങള്‍ ഒരു യഥാര്‍ത്ഥ പങ്കാളിയാണ്. പിന്തുണയും കരുതലും ദയയുമുള്ള ഒരു പങ്കാളിയെ ലഭിക്കാന്‍ ഓരോ വ്യക്തിയും ഭാഗ്യവാനായിരിക്കണം, നിങ്ങളുമൊത്ത് എല്ലാ ദിവസവും ഒരു സാഹസീകതയാകുന്നു. എന്നായിരുന്നു മലാല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

2020-ല്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ മലാല നൊബല്‍ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. 2012-ല്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്മേലുള്ള നിയന്ത്രണങ്ങളെ എതിര്‍ത്ത മലാലയെ താലിബാന്‍ വെടിവയ്ക്കുകയും അവര്‍ വളരെ അപകടകരമായ സാഹചര്യത്തിലൂടെ കന്നുപോയ ശേഷം ജീവിതത്തിലേയ്ക്ക് തിരിെക വരുകയുമായിരുന്നു.