നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് നിവിന്‍ പോളി. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ ഉണ്ടായിരുന്ന താരം കൂടിയായിരുന്നു നിവിന്‍ പോളി. എന്നാല്‍ പിന്നീട് പരാജയങ്ങളും താരത്തെ തേടിയെത്തി. നിവിന്റെ ഒരു ഗംഭീര കഥാപാത്രത്തിനായി കാത്തിരിയ്ക്കുകയാണ് ആരാധകര്‍.
ആരാധകരുടെ പ്രതീക്ഷകള്‍ പോലെ തന്നെയായിരുന്നു താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മലയാളി ഫ്രം ഇന്ത്യയിലെ ആദ്യഗാനം പുറത്ത് വന്നത്. നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിലെ ”കൃഷ്ണ….” എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയതു മുതല്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതായിരുന്നു. ഈ ഗാനത്തിന്റെ മേക്കിംഗ് വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്. അനശ്വരയേയും നിവിനേയുമാണ് പുറത്ത് വന്ന വീഡിയോയില്‍ പ്രധാനമായും കാണാന്‍ സാധിയ്ക്കുന്നത്.
നിവിന്‍ പോളിയും, ധ്യാന്‍ ശ്രീനിവാസനും, അനശ്വര രാജനും തകര്‍ത്ത് അഭിനയിച്ച ഗാനരംഗത്തിന് മികച്ച അഭിപ്രായമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. വന്ദനത്തിലെ കവിളിണയില്‍ കുങ്കുമമോ എന്ന പാട്ടിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഗാനരംഗങ്ങള്‍. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് ഡിജോ ജോസ് ആന്റണിയാണ്.
ജേക്‌സ് ബിജോയ് യുടെ സംഗീതത്തില്‍ വിനീത് ശ്രീനിവാസനാണ് ഗാനമാലപിച്ചിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് ടിറ്റോ പി തങ്കച്ചനാണ്. ‘ജനഗണമന’യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും വീണ്ടും കൈകോര്‍ക്കുന്ന ചിത്രമാണിത്. ‘ജനഗണമന’ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും തിരക്കഥ. സുദീപ് ഇളമന്‍ ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വ്വഹിക്കുന്നു.