Celebrity

അദ്‌നാന്‍ സമിയുടെ മകന്‍ പാക് നടിയുമായി പ്രണയത്തില്‍? ആലിംഗന ചിത്രങ്ങള്‍ വൈറല്‍

ഗായകന്‍ അദ്‌നാന്‍ സമിയുടെ മകനും സംഗീതസംവിധായകനുമായ ആസാന്‍ സമിയും പാക് നടി മഹിറ ഖാനും തമ്മില്‍ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ നിറയുന്നു. ആസാന്റെ ജന്മദിനത്തില്‍ മഹിറ ഹൃദ്യമായ കുറിപ്പും റൊമാന്റിക് നൃത്തരംഗങ്ങളും പങ്കിട്ടതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ പരന്നത്. ഇതിന് പുറമേ ആസാനെ കെട്ടിപിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളും മഹിറ പങ്കിട്ടട്ടുണ്ട്.മഹിറ പങ്കിട്ട ചിത്രവും കുറിപ്പും ഇതിനോടകം തന്നെ ആരാധകരുടെ ഇടയില്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്.

രണ്ട് വര്‍ഷത്തിന് മുന്‍പാണ് ആസാന്‍ ഒരു സ്വതന്ത്രസംഗീത ആല്‍ബത്തില്‍ മഹിറ ഖാന്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചത്. അതിന് ശേഷം ഇരുവരും വലിയ സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും നിറയുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം പുറത്തുവിട്ടില്ല.

മഹിറ 2007ൽ അലി അസ്ഖരിയുമായി വിവാഹിതയായെങ്കിലും എട്ടു വർഷങ്ങൾക്കുശേഷം വിവാഹമോചനം നേടിയിരുന്നു. പിന്നീട്, 2023ൽ സലിം കരീമിനെ വിവാഹം കഴിച്ചു. ചി്വതങ്ങള്‍ പുറത്തുവന്നതോട ആ ബന്ധവും അസാനിപ്പിച്ചോ എന്നാണ് ആരാധകരുടെ ചോദ്യം. എന്നാൽ‌ ആസാന്‍ സമിയും മഹിറയും സുഹൃത്തുക്കൾ മാത്രമാണെന്ന തരത്തിലും ചർച്ചകൾ സജീവമാണ്. മഹിറയ്ക്ക് പതിമൂന്നു വയസുകാരനായ ഒരു മകനുണ്ട്.