തന്റെ പ്രണയം കെട്ടിപ്പടുക്കാൻ അതിർത്തി കടന്ന് പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലെത്തിയ സീമ ഹൈദറിനെ ഓര്‍മ്മയില്ലേ? 2023-ൽ തന്റെ പ്രിയപ്പെട്ട സച്ചിനൊപ്പം കഴിയാന്‍ അന്താരാഷ്ട്ര അതിർത്തികൾ കടന്നപ്പോഴാണ് ഇന്ത്യയിലേയ്ക്ക് എത്തിയപ്പോഴാണ് അവരുടെ പ്രണയകഥ വാര്‍ത്തയില്‍ നിറഞ്ഞുനിന്നത്.
ഇപ്പോഴിതാ സീമ പുതുവർഷത്തിന് തൊട്ടുമുമ്പ് ഒരു വലിയ വാർത്ത പ്രഖ്യാപിച്ചു. സീമയും ഭർത്താവ് സച്ചിനും ചേർന്നുള്ള ആ വീഡിയോ സോഷ്യൽ മീഡിയയിൽ കത്തിപ്പടരുകയാണ്. ഹൃദയസ്പർശിയായ വീഡിയോയിൽ, താൻ ഗർഭിണിയാണെന്ന് അവൾ സച്ചിനോട് പറയുന്നു,. തന്റെ ഭാര്യയുടെ അപ്രതീക്ഷിതമായ വരവ് സച്ചിനെയും അത്ഭുതപ്പെടുത്താതിരുന്നില്ല.
തന്റെ പ്രിയതമന്റെ അടുത്തെത്തി അവള്‍ അവനു ഏറ്റവും പ്രിയപ്പെട്ട സമ്മാനം കയ്യില്‍വച്ചു നല്‍കി. അത് കയ്യില്‍ കിട്ടിയപ്പോള്‍ അവന്റെ കണ്ണീര് ധാര ധാരയായി ഒഴുകിക്കൊണ്ടിരുന്നു. അവള്‍ അവന്റെ കയ്യില്‍ വച്ചുകൊടുത്തത് തന്റെ പ്രഗ്‌നന്‍സി ടെസ്റ്റ് ചെയ്ത കിറ്റ് ആണ്. ഇന്നുമുതല്‍ അവര്‍ക്ക് രണ്ടാള്‍ക്കും ഇടയില്‍ പുതിയൊരു അതിഥി കൂടി വരുന്നുണ്ടെന്ന് അറിഞ്ഞ സച്ചിന് കരച്ചില്‍ അടക്കാന്‍ സാധിച്ചില്ല. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വേഗം വൈറലായി.
വീഡിയോ കണ്ട പലരും ഇതിനു താഴെ കമന്റ് ചെയ്തു. അവനു ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ ഗിഫ്റ്റ് ആണ് ഇതെന്ന് പലരും കുറിച്ചു.