The Origin Story

സേമിയ പായസവും ഉപ്പുമാവും ഇഷ്ടമല്ലേ? സേമിയ ഇന്ത്യയില്‍ എത്തിയത് എങ്ങിനെ?

സേമിയ കൊണ്ട് വിശേഷപ്പെട്ട പലതരം വിഭവങ്ങളാണ് ലോകത്തുടനീളം പ്രചാരത്തിലുള്ളത്. രുചികരമായ പായസവും ഉപ്പുമാവും മധുരമുള്ളതും ഇല്ലാത്തതുമായ പല പലഹാരങ്ങളും ഇതുവെച്ച് ഉണ്ടാക്കാറുണ്ട്. നെയ്യ്, റവയോ ​മൈദയോ കൊണ്ടുള്ള വെർമിസെല്ലി നൂഡിൽസ്, പാൽ, സുഗന്ധവ്യഞ്ജനങ്ങൾ, മധുരം എന്നിവ ​ചേര്‍ത്താണ് സേമിയ ഉണ്ടാക്കുന്നത്. 1660-കള്‍ മുതല്‍ ഇന്ത്യാക്കാരുടെ ഭക്ഷണത്തിന്റെ ഭാഗമായിരുന്ന സേമിയയെ ഇന്ത്യക്കാര്‍ പരിചയപ്പെട്ടത് എങ്ങിനെയാണെന്ന് അറിയാമോ?

വെര്‍മിസെല്ലിയുടെ ഉത്ഭവം സംബന്ധിച്ച കൃത്യമായ വിവരം ഇപ്പോഴും അജ്ഞാതമാണെങ്കിലും ക്വിന്‍ രാജവംശം 221 ബിസിഇ മുതല്‍ ഏഷ്യന്‍ പാചകരീതിയില്‍ വെര്‍മിസെല്ലിയെയും അതിന്റെ പല രൂപങ്ങളെയും ഉപയോഗിച്ചിരുന്നതായി ചരിത്രത്തില്‍ കാണുന്നുണ്ട്. വെര്‍മിസെല്ലി ഉപഭൂഖണ്ഡത്തിലേക്ക് കടക്കാനുള്ള ഏക മാര്‍ഗം മിഡില്‍ ഈസ്റ്റിനും ഇന്ത്യയ്ക്കും ഇടയില്‍ വ്യാപിച്ചുകിടക്കുന്ന വ്യാപാര ശൃംഖലകളിലൂടെയാണെന്ന് പ്രാദേശിക ഐതിഹ്യങ്ങള്‍ പറയുന്നു.

ഡെക്കാന്‍ ഹെറാള്‍ഡിലെ ഒരു ലേഖനം ഇന്ത്യയിലേക്ക് വെര്‍മിസെല്ലി കൊണ്ടുള്ള വിഭവങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. മുഗള്‍ ഭരണകാലത്ത് പ്രചാരം നേടിയതായിട്ടാണ് അതില്‍ കാണുന്നത്. ഹുമയൂണ്‍ ചക്രവര്‍ത്തി്ക്ക് സേമിയയോടുള്ള സ്നേഹം പ്രസിദ്ധമായിരുന്നു. , മസാലകള്‍, നെയ്യ്, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ ഉപയോഗിച്ച് സേമിയ ഉള്‍പ്പെടുത്തിയുള്ള ഒരു വിഭവം ഷാജഹാന്‍ ചക്രവര്‍ത്തിക്കും പ്രിയങ്കരമായിരുന്നു. തനിക്കുള്ള ഒരു പ്രത്യേക സേമിയ വിഭവം ബഹദൂര്‍ ഷാ സഫര്‍ തനിയെ ഉണ്ടാക്കിയിരുന്നതായും വിവരമുണ്ട്.

ഇറ്റലിയില്‍, തക്കാളി, വെളുത്തുള്ളി, ആങ്കോവി എന്നിവയുമായി ചേര്‍ത്ത് വെര്‍മിസെല്ലി മധുരവും രുചികരവുമായ വിഭവങ്ങളായി അവതരിപ്പിക്കുന്നു. പതിനാലാം നൂറ്റാണ്ടിലെ ഒരു പാചകക്കുറിപ്പിലും ഇത് ഗോതമ്പ് മാവ്, ബദാം, മുട്ട, പഞ്ചസാര എന്നിവയുമായി ചേര്‍ത്ത് എങ്ങിനെ രുചിരമാക്കുന്നുവെന്ന് പറയുന്നുണ്ട്. 1770ലെ ‘ദി ആര്‍ട്ട് ഓഫ് കുക്കറി’ എന്ന ഒരു അമേരിക്കന്‍ പാചകപുസ്തകം , മുട്ടയുടെ മഞ്ഞക്കരുവും മൈദയും വെര്‍മിസെല്ലിയുമായി യോജിപ്പിച്ച് എങ്ങനെ മികച്ച ഭക്ഷണം ഉണ്ടാക്കിയെന്ന് പറയുന്നുണ്ട്.