Fitness

വളരെ എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാം, അതിനുള്ള വിദ്യ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്

ശരീരഭാരം എങ്ങനെയും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. വ്യായാമവും അതോടൊപ്പം കീറ്റോ ഡയറ്റ്, മെഡിറ്ററേനിയന്‍ ഡയറ്റ്, ജിഎം ഡയറ്റ്, ഹൈ പ്രോട്ടീന്‍ ഡയറ്റ്, ലോ കാലറി ഡയറ്റ് എന്നിങ്ങനെ ഡയറ്റ് പ്ലാനുകളുമായി പല അഗ്‌നിപരീക്ഷകള്‍ കടക്കുന്നവരുണ്ട്. എന്നാല്‍ പല ഡയറ്റ് പ്ലാനുകള്‍ പരീക്ഷിച്ചിട്ടും വിജയിക്കാത്തവരും ഇല്ലാതില്ല.

എന്നാല്‍ വളരെ എളുപ്പത്തില്‍ തന്നെ ശരീരഭാരം കുറയ്ക്കാം. അതിനുള്ള വിദ്യകള്‍ നമ്മുടെ സ്വന്തം അടുക്കളയില്‍ തന്നെയുണ്ട്. കറുവപ്പട്ടയും തേനുമാണ് ഈ അമൂല്യമായ വസ്തുക്കള്‍. ഒരു ടേബിള്‍സ്പൂണ്‍ കറുവപ്പട്ട പൗഡര്‍ അരസ്പൂണ്‍ തേനുമായി ചേര്‍ത്ത് ഒരു ഗ്ലാസ്സ് വെള്ളത്തില്‍ തിളപ്പിക്കുക. ഇത് ഉറങ്ങുന്നതിനു മുപ്പതു മിനിറ്റ് മുന്‍പ് കുടിച്ചാല്‍ ഫലം ലഭിക്കുമെന്നാണ് പറയുന്നത്.

ഇത് കഴിച്ചാല്‍ ഭാരം കുറയുന്നത് ശരീരത്തിന്റെ മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ ഇത് വേഗത്തിലാക്കുന്നത് കൊണ്ടാണ്. ഇങ്ങനെ കഴിയ്ക്കുന്നതോടൊപ്പം വ്യായാമവും ശീലമാക്കണം. ഇതോടൊപ്പം തന്നെ വളരെ വലിയ കാലറിയിലുള്ള ഭക്ഷണങ്ങളും ഒഴിവാക്കേണ്ടതാണ്.