Celebrity

എന്റെ ഹള്‍ക്ക് നീണാള്‍ വാഴട്ടെ ; ട്വിങ്കില്‍ ഖന്നയ്ക്ക് ട്രോള്‍ വീഡിയോയുമായി അക്ഷയ് കുമാര്‍

Ajith Kumar11:42 PM (6 minutes ago)
to me

———- Forwarded message ———
From: Soorya Surendran<sooryasurendran27@gmail.com>
Date: Fri, 29 Dec 2023, 1:26 pm
Subject: akshay-kumar-news
To: Ajith Kumar <ajithmangalam@gmail.com>



എന്റെ ഹള്‍ക്ക് നീണാള്‍ വാഴട്ടെ ; ട്വിങ്കില്‍ ഖന്നയ്ക്ക് ട്രോള്‍ വീഡിയോയുമായി അക്ഷയ് കുമാര്‍

ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാറാണ് അക്ഷയ് കുമാര്‍. ആരാധകര്‍ ഏറെയുളള സൂപ്പര്‍ താരങ്ങളില്‍ ഒരാളായ അക്ഷയ് കുമാര്‍ താരമൂല്യത്തിന്റെ കാര്യത്തില്‍ ഇപ്പോഴും മുന്‍പില്‍ തന്നെയാണ്. മുന്‍ നടിയായ ട്വിങ്കിള്‍ ഖന്നയാണ് താരത്തിന്റെ ഭാര്യ. താരത്തിന്റെ കുടുംബവും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോള്‍ ട്വിങ്കിള്‍ ഖന്നയുടെ ജന്മദിനത്തില്‍ രസകരമായ ആശംസയുമായി എത്തിയിരിയ്്ക്കുകയാണ് അക്ഷയ് കുമാര്‍.

ഞാന്‍ പ്രതീക്ഷിച്ചത്, എനിക്കു കിട്ടിയത് എന്ന ക്യാപ്ഷനോടു കൂടിയാണ് അക്ഷയ് ട്വിങ്കിളിനെ ട്രോളിയ്‌ക്കൊണ്ടുള്ള വീഡിയോ പങ്കുവെച്ചത്. അക്ഷയ് പങ്കുവെച്ച വീഡിയോയിലെ ആദ്യത്തെ ചിത്രത്തില്‍ കയ്യില്‍ വൈന്‍ ഗ്ലാസുമായി പോസ് ചെയ്യുന്ന ട്വിങ്കിളിനെയാണ് കാണുന്നത്. എന്നാല്‍ പിന്നീട് കാണുന്നത് ഹള്‍ക്കിന്റെ പ്രതിമയ്ക്കു മുന്നില്‍ നില്‍ക്കുകയും സ്വയം ഹള്‍ക്ക് എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന ട്വിങ്കിളിനെ ആണ്. ‘ഇത് ഡമ്മി ഹള്‍ക്കാണ്, ഞാനാണ് യഥാര്‍ത്ഥ ഹള്‍ക്ക്’ – എന്നാണ് വീഡിയോയില്‍ ട്വിങ്കിള്‍ പറയുന്നത്.

”എന്റെ ഹള്‍ക്ക് നീണാള്‍ വാഴട്ടെ. നിങ്ങളുടെ നര്‍മ്മത്തിലൂടെ ഞങ്ങളുടെ ജീവിതത്തിലേക്ക് ഇത്രയും വര്‍ഷങ്ങള്‍ ചേര്‍ത്തതിന് നന്ദി. ദൈവം നിങ്ങളെ ഇനിയും അനുഗ്രഹിക്കട്ടെ. ജന്മദിനാശംസകള്‍, ടീന,- അക്ഷയ് കുറിച്ചു. 21കാരനായ ആരവ്, 11കാരി നിതാര എന്നിങ്ങനെ രണ്ടുമക്കളാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത്.

സെല്‍ഫി, ഒഎംജി 2, മിഷന്‍ റാണിഗഞ്ച് എന്നിങ്ങനെ മൂന്നു ചിത്രങ്ങളാണ് ഈ വര്‍ഷം അക്ഷയിന്റേതായി തിയേറ്ററുകളിലെത്തിയത്. ടൈഗര്‍ ഷ്രോഫിനൊപ്പമുള്ള ബഡേ മിയാന്‍ ചോട്ടെ മിയാന്‍, വെല്‍ക്കം ടു ദി ജംഗിള്‍, ഹേരാ ഫേരി 3, സൂരറൈ പോട്രുവിന്റെ റീമേക്ക് എന്നിവയാണ് അക്ഷയ് കുമാറിന്റെ പുതിയ പ്രൊജക്റ്റുകള്‍.

https://www.instagram.com/p/C1bJB30IgbB/