വരും കാലത്തിലെ ഫാഷനും സ്‌റ്റൈലും മേക്കപ്പും ലോകത്തിന് മുന്നില്‍ തുറന്നു കാട്ടുകയെന്നതാണ് ഒരോ ഫാഷന്‍ വീക്കുകളുടെയും ലക്ഷ്യം. 40ന്റെ നിറവിലേയ്ക്ക് ലണ്ടന്‍ ഫാഷന്‍ വീക്ക് കടക്കുമ്പോള്‍ ഫാഷനോടൊപ്പം തന്നെ മേക്കപ്പും ശ്രദ്ധനേടുന്നുണ്ട്. ലോകത്തിന്റെ പല ഭാഗത്തുനിന്നെത്തിയ ഫാഷന്‍ ഡിസൈനര്‍മാരും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുമാണ് ഫാഷന്‍ ലോകത്ത് വിസ്മയങ്ങള്‍ തീര്‍ത്തത്. ഏറെ ശ്രദ്ധേയമായത് ലിപ് മേക്കപ്പും ഐ മേക്കപ്പുമാണ്.
ചര്‍മത്തിന്റെ തിളക്കത്തിനെ അടിസ്ഥാനപ്പെടുത്തി കടുംനിറത്തിലുള്ള ലിപ് ഷെയ്ഡുകളാണ് സണ്‍സെറ്റ് ലിപ് മേക്കപ്പില്‍ ഉപയോഗിക്കുന്നത്. മേക്കപ്പില്‍ ഇന്ത്യന്‍ – ജമൈക്കന്‍ സംസ്‌കാരങ്ങളുടെ ഒത്തിണക്കമാണ് മേക്കപ്പുകളില്‍ ദൃശ്യമായത്. സൂര്യാസ്തമയത്തില്‍ അധികമായി കാണപ്പെടുന്ന കടും ചുവപ്പ്, ഓറഞ്ച് നിറങ്ങളുടെ ഉപയോഗത്തിലൂടെ ചുണ്ടുകള്‍ക്ക് പ്രകൃതിദത്തമായ സൗന്ദര്യം നല്‍കുന്നു.
കണ്ണുകള്‍ക്കായി ‘ കൂള്‍ ടോണ്‍ഡ് ഐ മേക്കാപ്പായിരുന്നു ശ്രദ്ധനേടിയത്. മോള്‍ഡ് ലുക്ക് നല്‍കുന്ന ഇന്റന്‍സ് സ്മോക്കി ഐസായിരുന്നു. ഒലിവ് ഗ്രീന്‍, ഗണ്‍മെറ്റല്‍ ഗ്രേ നിറങ്ങളിലുള്ള ഐ ഷെയ്ഡുകളായിരുന്നു സ്മോക്കി ഐ മേക്കപ്പില്‍ ഉപയോഗിക്കുന്നത്.

ഗോത്ത് ഗേള്‍ ഐ മേക്കപ്പില്‍ മോഡലുകള്‍ കൂടുതലായും ഉപയോഗിച്ചത് ‘മിഡ് ഗ്രേ’ ഐ ഷാഡോയാണ്. ഈ ഐ മേക്കപ്പാക്കട്ടെ പുരികത്തിലേക്ക് പടര്‍ന്ന് കിടക്കുന്ന രീതിയിലാണ്.
ലണ്ടന്‍ ഫാഷന്‍ വിക്കെന്റ് ഇരുണ്ട ചര്‍മമുള്ളവര്‍ക്ക് വളരെ അധികം പ്രാധാന്യം നല്‍കുന്നതാണ്. ന്യൂഡ്, ബ്രൗണ്‍ ലിപ് ഷെയ്ഡുകള്‍ മോഡലുകള്‍ക്ക് ബോള്‍ഡ് ലുക്ക് നല്‍കി. ‘ബാര്‍ബ്ഡ് വയര്‍ ഐ മേക്കപ്പാ’ണ് ഉപയോഗിച്ചത്. നീല ഐ ഷാഡോയായിരുന്നു ഇക്കുറി ഫാഷന്‍ വീക്കിലെ ട്രെന്‍ഡ്.