ദിവസേന പലതരത്തിലുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയില്‍ എത്തുന്നത്. സന്തോഷപ്രദമായ വീഡിയോ കാണാനാണ് എല്ലാവർക്കും ആഗ്രഹം. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ വീഡിയോ. കുട്ടികളുടെ വീഡിയോ കാണാൻ പ്രത്യേകം ഒരു സന്തോഷമാണ്.അത്തരത്തിൽ ഒരു വീഡിയോ ആണ് ഇന്നും വൈറൽ.
ചടുലമായ നൃത്ത ചുവടുകളോടെ കാഴ്ചയുടെ വിസ്മയം ഒരുക്കി ആരാധകരുടെ മനസ്സിൽ നിമിഷം നേരം കൊണ്ട് ഇടം നേടിയ മിടുക്കിയാണ് ബറക് ആരോറ. പല വീഡിയോകളും ഈ കുഞ്ഞു പെൺകുട്ടിയുടെ വൈറലായത് ഇതിനുമുമ്പും ചർച്ചയായതാണ്. ഇത്രയും ചെറിയ പ്രായത്തിൽ വളരെ മനോഹരമായ നൃത്തം ചെയ്യുന്ന ബറാക്ക് എല്ലാവർക്കും ഒരു അതിശയം തന്നെയാണ്.
വീണ്ടും ബറാക്കിന്റെ പുതിയൊരു വീഡിയോയാണ് തരംഗമായി ഇരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഡെനിം ജീൻസും മിറർ വർക്ക് ചെയ്ത ക്രോപ്പ് ടോപ്പും ആണ് ബറാക്കിന്റെ വേഷം. വസ്ത്രത്തോട് പെയർ ചെയ്യാൻ വലിയ ഇയർ റിങ്‌സും ബറക് ധരിച്ചിട്ടുണ്ട്. മഞ്ഞ റിബൺ കൊണ്ട് മുടി പിന്നി ഇട്ടിരിക്കുന്നത് അവളുടെ മാറ്റ് കൂട്ടി.
ഇത്തവണ അറോറയുടെ കൊറിയോഗ്രാഫർ നാനക് സിംഗും അവളോടൊപ്പം ഉണ്ടായിരുന്നു. പഞ്ചാബി ഗാനത്തിനാണ് ഇരുവരും ചുവടുകൾ വയ്ക്കുന്നത്. അവളുടെ പവർ-പാക്ക്ഡ് പ്രകടനത്തിനൊപ്പം, ആരോരയുടെ ഭാവങ്ങളും കാണാൻ ഒരു രസമായിരുന്നു. അവൾ നൃത്തം ചെയ്യുമ്പോൾ അവർക്ക് പുറകിൽ അവരുടെ ടീമിലെ ബാക്കി അംഗങ്ങളും ഇവരെ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. എന്തായാലും വീഡിയോ വൈറൽ ആയതോടുകൂടി കൊച്ചു പ്രശംസിച്ചു കൊണ്ട് നിരവധി ആളുകളാണ് രംഗത്ത് എത്തുന്നത്…
ഇത്രയും ചെറിയ പ്രായത്തിൽ എങ്ങനെയാണ് ഇത്ര മെയ് വഴക്കത്തോടുകൂടി ഡാൻസ് കളിക്കാൻ സാധിക്കുന്നത് എന്ന് വീഡിയോ കണ്ടവർ കമന്റ് ചെയ്തു. എല്ലാദിവസവും ഈ മോളുടെ വീഡിയോ അപ്‌ലോഡ് ചെയ്യണം ഒരു ദിവസം പോലും ഈ കുട്ടിയെ കാണാതിരിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ് അമ്മമാരും ഈ കൂട്ടത്തിൽ ഉണ്ട്.
കഴിഞ്ഞദിവസവും ആരോറയുടെ വീഡിയോ വൈറൽ ആയിരുന്നു. പത്മാവത് സിനിമയിലെ ദീപിക നൃത്തം ചെയ്ത് ഗംഭീരമാക്കിയ പാട്ട് ആയിരുന്നു ആരോറ ചുവടുകൾ വച്ചത്. അതും സോഷ്യൽ മീഡിയയിൽ ഏറെ കയ്യടികൾ നേടിയിരുന്നു. അതിനു പിന്നാലെയാണ് ഇന്നത്തെ പഞ്ചാബി ഡാൻസ്.