കുഞ്ഞുങ്ങളുടെ വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ സ്കൂളിൽ നടന്ന ഒരു പരിപാടിയിൽ
ഊർജ്ജസ്വലമായ നൃത്തപ്രകടനം നടത്തുന്ന ഒരു കൊച്ച് ആൺകുട്ടിയുടെ വീഡിയോയാണ് നെറ്റിസൺസിന്റെ മനം കവർന്നിരിക്കുന്നത്. കുരുന്നിന്റെ നൃത്ത ചുവടുകളായിരുന്നില്ല മറിച്ച് വേദിയിൽ അവൻ സൃഷ്‌ടിച്ച ആവേശമായിരുന്നു കാണികൾ ഏറ്റെടുത്തത്.
ഡാൻസറായ ഈ കുരുന്നിന്റെ സഹോദരി കീതു പങ്കുവെച്ച വീഡിയോ ഇതിനകം ദശലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. ക്ലിപ്പിൽ, ഒരു കൂട്ടം കലാകാരന്മാർക്കിടയിൽ നൃത്തം ചെയ്യുന്ന കൊച്ചുകുട്ടി തന്റെ ചടുലമായ ചുവടുകളും ഊർജ്ജവും കൊണ്ട് കാണികളുടെ ശ്രദ്ധ തിരിക്കുകയായിരുന്നു.
വൈറലായ തൗബ തൗബയുടെ ചുവടുകൾ മുതൽ മറ്റു കൊറിയോഗ്രാഫി ബീറ്റിലും തന്നിലേക്ക് മാത്രമായി കാണികളുടെ ശ്രദ്ധ തിരിക്കാൻ കുരുന്നിനു സാധിച്ചു.
ഏതായാലും കുരുന്നിന്റെ നൃത്തം ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു. “ഓരോ ഘട്ടത്തിലും അവൻ ഊർജ്ജസ്വലതയോടെയും നല്ല പ്രസന്നതയോടെയും കളിക്കുന്നു” ഒരു ഉപയോക്താവ് പറഞ്ഞു. നിരവധിപേർ ഈ കുരുന്നിനെ ഷോയിലെ താരമായി പ്രഖ്യാപിച്ചു. ചിലർ അവനെ മുഴുവൻ ഇവൻ്റിൻ്റെയും “ഹൈലൈറ്റ്” എന്ന് വിശേഷപ്പിച്ചു. ഒടുവിൽ കമൻ്റ്‌സ് സെക്ഷൻ കൊച്ചുകുട്ടിയുടെ മുഴുവൻ ആരാധകരുടെ ക്ലബ്ബായി മാറി.