Celebrity

ഇനി പഠനംമതിയെന്ന് അച്ഛന്‍; കരഞ്ഞുകൊണ്ട് ബൈ പറഞ്ഞ് 1.57 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള കുട്ടി വ്‌ളോഗര്‍- വീഡിയോ വൈറൽ

പാകിസ്ഥാനിലെ പ്രശസ്തനായ കുട്ടി വ്‌ളോഗര്‍ മുഹമ്മദ് ഷിറാസ് തന്റെ ഫോളോവേഴ്‌സിനോട് വൈകാരികമായി ബൈ പറഞ്ഞു. ഷിറാസ് ഏറ്റവും പ്രായം കുറഞ്ഞ വ്‌ളോഗറാണ്. ഏകദേശം 1.57 മില്ല്യണ്‍ ഫോളോവേഴ്‌സാണ് കുട്ടിതാരത്തിനുള്ളത്. ഷിറാസിന്റെ വീഡിയോ കഴിഞ്ഞ കുറെ മാസങ്ങളായി വൈറലാണ്. ഈ കുട്ടിതാരത്തിന്റെ വൈകാരികമായ യാത്രപറച്ചില്‍ ഫോളോവേഴ്‌സിനെ സങ്കടത്തിലാഴ്ത്തി.

പാകിസ്ഥാനിലെ കപ്ലു എന്ന നഗരത്തിലാണ് ഷിറാസിന്റെ വീട്.അവിടെ നിന്നുള്ള ഈ കുട്ടിതാരത്തിന്റെ വീഡിയോ കാണാന്‍ ലക്ഷക്കണക്കിന് കാഴ്ച്ചക്കാരാണ് കാത്തിരിക്കുന്നത്. വീട്ടുകാരുടെയും അയല്‍ക്കാരുടെയും വിശേഷങ്ങളാണ് പ്രധാനമായി വീഡിയോയില്‍ പങ്കുവയ്ക്കുന്നത്. ഇളയ സഹോദരനുമൊപ്പമുള്ള വീഡിയോയും പങ്കുവയ്ക്കാറുണ്ട്.

തന്റെ അച്ഛന്‍ പറഞ്ഞു ഇനി വ്‌ളോഗ് വേണ്ട പഠനംമതിയെന്ന് അതിനാലാണ് ഷിറാസ് വ്‌ളോഗ് അവസാനിപ്പിക്കുന്നത് . ഈ കാര്യം വ്യക്തമാക്കിയ ശേഷം കുട്ടിവ്‌ളോഗര്‍ കരയാന്‍ തുടങ്ങി. കുട്ടിതാരത്തിന്റെ അവസാനത്തെ വീഡിയോ വൈറലാണ്. ഏകദേശം ആറ് ലക്ഷത്തോളം പേരാണ് ഇതിനോടകം കണ്ടത്. പഠിച്ചുമിടുക്കാനാകാനും പലവരും കമന്റില്‍ പറഞ്ഞിട്ടുണ്ട്.