Celebrity

ബാലാമണിയായി തകര്‍ത്ത് അഭിനയിച്ച് കിയാര ; കമന്റുമായി സാക്ഷാല്‍ ബാലാമണിയും

മലയാളത്തിലും തമിഴിലും നിറഞ്ഞ് നിന്ന താരമായിരുന്നു മുക്ത. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയെ വിവാഹം കഴിച്ചത്. വിവാഹത്തോടെ മുക്ത അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു. നാളുകള്‍ക്ക് മുമ്പാണ് മുക്ത വീണ്ടും മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. മുക്ത സോഷ്യല്‍ മീഡിയകളിലും സജീവമാണ്. മകള്‍ കിയാരയുടെ വിശേഷങ്ങളും വീട്ടു വിശേഷങ്ങളുമൊക്കെ മുക്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

ഒരു യുട്യൂബ് ചാനലും മുക്തയ്ക്കുണ്ട്. മുക്തയുടെ മകളും അമ്മയെപ്പോലെ അഭിനയത്തില്‍ താല്‍പര്യമുള്ള കൂട്ടത്തിലാണ്. ഇതുവരെ പാപ്പന്‍, കിങ് ഓഫ് കൊത്ത തുടങ്ങി നിരവധി സിനിമകളില്‍ കിയാര അഭിനയിച്ച് കഴിഞ്ഞു. റിമി ടോമിക്കൊപ്പവും മിനിസ്‌ക്രീനില്‍ കിയാര പലപ്പോഴും എത്താറുണ്ട്. റിമിയുടെ വ്‌ലോഗിലെ സ്ഥിരം സാന്നിധ്യമാണ് കണ്‍മണിയെന്ന കിയാര. ഇപ്പോള്‍ നന്ദനത്തിലെ ബാലാമണിയായി എത്തിയ കണ്‍മണിയുടെ വീഡിയോയാണ് മുക്ത പങ്കുവെച്ചിരിയ്ക്കുന്നത്.

നന്ദനം സിനിമയില്‍ നവ്യ നായര്‍ അഭിനയിച്ച് തകര്‍ത്ത പ്രധാനപ്പെട്ട ഒരു ഭാഗമാണ് കണ്‍മണിയും തിരഞ്ഞെടുത്തിരിയ്ക്കുന്നത്. ഗുരുവായൂരപ്പന് മാല ചാര്‍ത്തി ആ രംഗത്തോട് വളരെ ഇഴുകി ചേര്‍ന്ന് തന്നെയാണ് കണ്‍മണി അഭിനയിച്ചിരിയ്ക്കുന്നത്. ” എന്റെ കുഞ്ഞു ബാലാമണി ” – എന്ന ക്യാപ്ഷനോടെയാണ് കണ്‍മണിയുടെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ മുക്ത പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ബാലാമണിയായി എത്തിയ സാക്ഷാല്‍ നവ്യ തന്നെ കണ്‍മണിയുടെ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. ”സൂപ്പര്‍ വാവേ” എന്നാണ് ലൗവിന്റെ ഇമോജിയോടൊപ്പം നവ്യ കമന്റ് ചെയ്തിരിയ്ക്കുന്നത്.

https://www.instagram.com/reel/CylJtKyvven/?utm_source=ig_web_copy_link