ശ്രീദേവിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഇംഗ്ലീഷ് വിഗ്ലീഷ്. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അവര്‍ ബീഗ് സ്‌ക്രീനിലേയ്ക്ക് തിരികെ വന്ന് തിളങ്ങിയ ചിത്രം കൂടിയായിരുന്നു ഇത്. 10 കോടി മുതല്‍ മുടക്കിയ ചിത്രം 102 കോടിയിലധികം ബോക്‌സ് ഓഫീസില്‍ നിന്ന് നേടി. ഒരിക്കല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഇളയ മകള്‍ ഈ ചിത്രം കണ്ട് അസ്വസ്ഥയായി എന്ന് ശ്രീദേവി പറയുന്നു.
സ്‌ക്രീനില്‍ ശ്രീദേവിയോട് മക്കള്‍ മോശമായി പെരുമാറിയതാണ് മകളെ അസ്വസ്ഥയാക്കിയത്. എങ്ങനെയാണ് അവര്‍ അമ്മേയാട് അങ്ങനെ പെരുമാറുന്നത് എന്ന് ഖുശിചോദിച്ചു എന്നും ശ്രീദേവി പറഞ്ഞിരുന്നു. ടൊറന്റോ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതിന് ശേഷമുള്ള സംഭവവും ശ്രീദേവി പറഞ്ഞു. തന്റെ മകളുടെ സുഹൃത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സിനിമ കണ്ടതിന് ശേഷം ജാന്‍വി അമ്മയെ വിളിച്ച് തന്റെ പെരുമാറ്റത്തില്‍ ക്ഷമാപണം നടത്തി. മാതാപിതാക്കളെ പലപ്പോഴും നിസാരമായി കാണുന്നു എന്നും അവരോടുള്ള വാക്കുകള്‍ അവരെ ബാധിക്കുമെന്നോ പെരുമാറുന്ന രീതി ശരിയല്ലന്നോ കരുതില്ലെന്നും അവര്‍ പറഞ്ഞു. സോയ അക്തറിന്റെ ദി ആര്‍ച്ചീസ് എന്ന ചിത്രത്തിലൂടെ ഖുഷി ഉടന്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്