Hollywood

പുരുഷന്മാരുടെ മുന്നില്‍ ഇന്റിമേറ്റ് സീനുകള്‍ ചെയ്യാന്‍ താല്പര്യമില്ല; നടി കെയ്‌റാ നൈറ്റിംഗ്ലി

പീരിയേഡ് ചിത്രങ്ങളിലെ അതിശയകരമായ സാന്നിദ്ധ്യമായിട്ടാണ് നടി കെയ്‌റാ നൈറ്റിംഗ്ലിയെ ഹോളിവുഡില്‍ വിശേഷിപ്പിക്കപ്പെടുന്നത്. പ്രശസ്ത ഡിസ്‌നി ഫ്രാഞ്ചൈസിയായ പൈറേറ്റ്‌സ് ഓഫ് കരീബിയന്‍, പ്രൈഡ് ആന്റ് പ്രിജുഡിസ്, അറ്റോണ്‍മെന്റ് തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ അനുപമമായിരുന്നു.

എന്നാല്‍ സിനിമയില്‍ തനിക്ക് ചെയ്യാന്‍ ഏറ്റവും പ്രയാസകരമായ ചില കാര്യങ്ങളെക്കുറിച്ച് താരം അടുത്തിടെ വിശദീകരിച്ചു. അതില്‍ ഒന്ന് പുരുഷന്മാരായ സംവിധായകര്‍ക്ക് മുന്നില്‍ ലൈംഗികരംഗങ്ങള്‍ ചെയ്യേണ്ടി വരുന്നതാണെന്ന് താരം പറയുന്നു. വനിതാ സംവിധായകര്‍ക്കൊപ്പം മാത്രമേ അത്തരം രംഗങ്ങള്‍ തനിക്ക് കംഫര്‍ട്ടബിള്‍ ആയിരിക്കൂ എന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ഒരു പുരുഷ സംഘത്തോടൊപ്പം ഇന്റിമേറ്റ് സീനുകള്‍ ചെയ്യുന്നത് തനിക്ക് എപ്പോഴും അസ്വസ്ഥത ഉളവാക്കുന്ന കാര്യമാണെന്നും നടി പറഞ്ഞു. 2021 ല്‍ ചാനല്‍ കണക്റ്റ്‌സിലും താരം ഇക്കാര്യം പറഞ്ഞിരുന്നു. ”പുരുഷന്മാരുമായുള്ള ബന്ധം ചിത്രീകരിക്കുന്നതില്‍ തനിക്ക് സമ്പൂര്‍ണ്ണ നിരോധനമില്ല. പക്ഷേ ലൈംഗിതയുടേയും ശരീരപ്രദര്‍ശനത്തിന്റെയും ആവശ്യം വെച്ചുള്ള ഒരു കഥയുണ്ടായാല്‍ അത് പക്ഷേ ഒരു വനിതാ ചലച്ചിത്ര സംവിധായിക ആയിരിക്കണം എന്നെനിക്ക് നിര്‍ബ്ബന്ധമുണ്ട്.

””പുരുന്മാര്‍ ഈ രംഗം ചിത്രീകരിക്കാന്‍ ശ്രമിച്ചാല്‍ എനിക്ക് വളരെ അസ്വസ്ഥത തോന്നാറുണ്ട്. അത്തരം സമയങ്ങളില്‍ അടിസ്ഥാനപരമായി നിങ്ങള്‍ക്ക് ഹോട്ട് ആയി കാണാന്‍ ആരെയെങ്കിലും ആവശ്യമാണ്. അതിനാല്‍ നിങ്ങള്‍ക്ക് മറ്റൊരാളെ ഉപയോഗിക്കാം, കാരണം ഇപ്പോള്‍ എനിക്ക് രണ്ട് കുട്ടികളുണ്ട്, ഒരു കൂട്ടം പുരുഷന്മാരുടെ മുന്നില്‍ നഗ്നതയോടെ നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.” താരം കൂട്ടിച്ചേര്‍ത്തു.