ചിട്ടയായ ജീവിതം നയിക്കുന്ന പല സെലിബ്രിറ്റികളെയും നമുക്കറിയാം. ആ കൂട്ടത്തിൽ ഒരാളാണ് ബോളിവുഡ് താരം കത്രീന കെയ്ഫ്. 41 ആം വയസിലും യുവത്വം കാത്ത് സൂക്ഷിക്കുന്നതിൽ താരത്തിന്റെ ആഹാരരീതിക്ക് വലിയ പങ്കുണ്ടെന്ന് ന്യൂട്രീഷനിസ്റ്റ് ശ്വേത ഷാ പറയുന്നു.
വളരെ ലളിതമായ ഭക്ഷണരീതി പിന്തുടരുന്ന വ്യക്തിയാണ് കത്രീന. ആയുർവേദം ഇഷ്ടപെടുന്ന താരം അതിലെ തത്വങ്ങളും തന്റെ ജീവിതശൈലിയിൽ പിന്തുടരാനായി ആഗ്രഹിക്കുന്നു. വീട്ടിലുണ്ടാക്കുന്ന പോഷക ഗുണമുള്ള ഭക്ഷണങ്ങളോടാണ് പ്രിയം. രണ്ട് നേരം മാത്രമാണ് താരം ഭക്ഷണം കഴിക്കുക. എവിടെ പോയാലും വീട്ടിലെ ഭക്ഷണം അവർ കൈയിൽ കരുതാറുണ്ട്. വളരെ നേരെത്തെ ഉറങ്ങി നേരെത്തെ ഉണരുന്ന ശീലവുമുണ്ട്.
പിത്തഗുണമുള്ള ശരീരമായതിനാൽ അതനുസരിച്ചുള്ള ഭക്ഷണമാണ് അവർ കഴിക്കുക. കറുത്ത മുന്തിരി, ദഹനത്തിനായി പെരും ജീരകവും ഉപയോഗിക്കാറുണ്ടെന്ന് പറയുന്നു. ഭക്ഷണത്തിൽ ഫ്രഷ് ജ്യൂസ് ഉൾപെടുത്താറുണ്ട്. കുമ്പളങ്ങ ജ്യൂസ് ദിവസവും കുടിക്കാറുണ്ടെന്നും ന്യൂട്രീഷനിസ്റ്റ് പറയുന്നു. പുതിന, നെല്ലിക്ക, മല്ലിയില ചേർത്ത ജ്യൂസും ഭക്ഷണത്തിൽ ഉൾപെടുതാറുണ്ട്.
ആയുർവേദത്തിനെ ഇഷ്ടപെടുന്ന താരം ഓയിൽ പുള്ളിങ്, നേസൽ ക്ലീനിങ് എന്നിവയും ചെയ്യാറുണ്ട്. ഇത് ശരീരത്തിനും വായയുടെ ആരോഗ്യത്തിനും ഒരുപോലെ നല്ലതാണെന്നും ശ്വേത ഷാ പറയുന്നു.