ബോളിവുഡ് താരം കത്രീന കെയ്ഫ് മുംബൈ വിമാനത്താവളത്തില്‍. ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതുപുത്തന്‍ ലുക്കില്‍ താരം വിമാനത്താവളത്തിലെത്തിയത്. കത്രീന ഭര്‍ത്താവ് വിക്കി കൗശാലിനും കുടുംബത്തിനുമൊപ്പം ലണ്ടനിലാണെന്ന വാര്‍ത്തകള്‍ എത്തിയതിന് പിന്നാലെയാണ് മുംബൈ വിമാനത്താവളത്തില്‍ താരത്തിനെ കണ്ടത്.
കറുപ്പ് നിറത്തിലുള്ള അയഞ്ഞ ടോപ്പും പാന്റുമായിരുന്നു ഔട്ട്ഫിറ്റ്. കറുപ്പ് നിറത്തിലുള്ള സണ്‍ഗ്ലാസ് ധരിച്ച് മുടി അഴിച്ചിട്ടുള്ള സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ എത്തിയത്. ക്യാമറ നോക്കി കൈവീശി കാണിച്ച് കാറില്‍ കയറി പോകുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.
ലണ്ടനിലെ ഒരു തെരുവില്‍ ദമ്പതികള്‍ കൈകോര്‍ത്ത് നടക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് താരം ഗര്‍ഭിണിയാണെന്ന നിലയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. കുഞ്ഞിന് കത്രീന ജന്മം നല്‍കുന്നത് ലണ്ടനിലാണെന്ന നിലയിലും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.അതേസമയം അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് കത്രീനയെ പ്രതിനിധീകരിച്ചു കൊണ്ട് റെയിന്ഡ്രോപ് ഏജന്‍സി അറിയിച്ചു.