Celebrity

ഇന്ത്യന്‍ ക്ലിയോപാട്ര; ഗോള്‍ഡന്‍ ബുട്ടാവര്‍ക്കുള്ള ബനാറസി സാരി ഗൗണില്‍ കരീന

പ്രായം വെറും നമ്പര്‍ മാത്രമാണ് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ പല സെലിബ്രൈറ്റികളും. ഫാഷന്റെയും ഫിറ്റ്നെസിന്റെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത താരമാണ് കരീന കപൂര്‍. താരം ഇപ്പോള്‍ തന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. ബനാറസി സാരി ഗൗണിലുള്ള താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഗോല്‍ഡന്‍ ബുട്ടാവര്‍ക്കുള്ള ബനാറസി സാരി ഗൗണ്‍. സാരിയില്‍ ഗോള്‍ഡന്‍ ബ്രൊക്കേഡ് വര്‍ക്കുകളും ഉണ്ട്.വസ്ത്രത്തിനോട് അനുയോജിച്ച നിലയിലുള്ള രത്നങ്ങള്‍ പതിച്ച സിംപിള്‍ മാലയും കമ്മലും മോതിരവുമാണ് ആഭരണങ്ങള്‍. മേക്കപ്പും വളരെ സിംപിളാണ്. ന്യൂഡ് ഷെയ്ഡ് ലിപിസ്റ്റിക്കും മസ്‌കാരയും കറുത്തപൊട്ടും അണിഞ്ഞിരിക്കും.

ഈ ഔട്ട്ഫിറ്റിന് വിലവരുന്നതാവട്ടെ 2,98,000 രൂപയാണ്. ഈ വസ്ത്രം തയ്യാറാക്കാനായി എതാണ്ട് 200 മണിക്കൂറെടുത്തതായിയാണ് റിപ്പോര്‍ട്ട്. അതും സാരിയുടെ ഭംഗിയോ ട്രെഡീഷനല്‍ വര്‍ക്കുകളോ ഒട്ടും നഷ്ടപ്പെടുത്തിയിട്ടുമില്ല. സിനിമയില്‍ 25 വര്‍ഷം ആഘോഷിക്കുന്ന പരിപാടിയിലാണ് താരം ഈ ഔട്ട്ഫിറ്റിലെത്തിയത്. ഈ ലുക്ക് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത് റിയ കപൂറാണ്.

അമിത അഗര്‍വാളിന്റേ അന്റേവോര്‍ട്ട കളക്ഷനില്‍ നിന്നുള്ളതാണ് ഈ വ്യത്യസ്ത ഔട്ട്ഫിറ്റ്. ഈ ചിത്രങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ നിരവധി കമന്റുകളും ലഭിച്ചു. ക്ലിയോപാട്രയെ പോലെ കരീനയുടെ സൗന്ദര്യം എന്നായിരുന്നു ചിലരുടെ കമന്റ്.