ബോളിവുഡിലെ നെപ്പോട്ടിസത്തെക്കുറിച്ച് നടി കങ്കണാ റണാവത്തിന് എപ്പോഴും ഒരു സംസാരമുണ്ട്. അതില്‍ അവര്‍ കൂടുതലും ഇരയാക്കുന്നതാകട്ടെ നടന് രണ്‍ബീര്‍ കപൂറിനെയും. ഇരുവരും ഒരിക്കല്‍ പോലും ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും രണ്‍ബീറിനെ കളിയാക്കാന്‍ കങ്കണയ്ക്ക് ഒരു പ്രതേയക വിരുതു തന്നെയാണ്. ഒരിക്കല്‍ 2020 അവര്‍ രണ്‍ബീറിനെ ‘സീരിയല്‍ സ്കിര്‍ട്ട് ചേസര്‍’ എന്നായിരുന്നു വിളിച്ചത്.
‘പാവാട നോക്കി’ എന്ന വിളിയെ പിന്നീട് കങ്കണ ന്യായീകരിക്കുകയും ചെയ്തു. അടുത്തിടെ ഒരു അഭിമുഖത്തില്‍ രണ്‍ബീറിനെതിരായ തന്റെ പ്രസ്താവനയെ നടി വീണ്ടും ന്യായീകരിച്ചു. ആപ് കി അദാലത്തിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ മുന്‍കാല വിവാദങ്ങളെക്കുറിച്ച് ഒരു സംഭാഷണം നടന്നു. അതില്‍ പത്രപ്രവര്ത്തകന് ഈ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ നിങ്ങള്‍ സംസാരിക്കുന്നത് അദ്ദേഹം സ്വാമി വിവേകാനന്ദനാണെന്നാണോ? എന്നായിരുന്നു കങ്കണയുടെ ചോദ്യം. വ്യവസായത്തിലെ സ്വജനപക്ഷപാതത്തെ എക്കാലവും കങ്കണ വിമര്‍ശിച്ചിട്ടുണ്ട്.
2020 ഓഗസ്റ്റിലെ അവളുടെ ട്വീറ്റില്‍, ഹിന്ദി വ്യവസായം ചെറിയ പട്ടണങ്ങളില്‍ നിന്നോ ചെറിയ കുടുംബത്തില്‍ നിന്നോ വരുന്ന അസാധാരണ വ്യക്തികളെയല്ലാതെ ആരേയും പരിഗണിക്കുന്ന രീതിയില്ലെന്ന് തുറന്നടിച്ചിരുന്നു. രണ്‍ബീര്‍ കപൂര്‍ പതിവായി പാവാട നോക്കി പോകുന്നവനാണ്. പക്ഷേ അയാളെ ആരും ‘റേപ്പിസ്റ്റ്.’ എന്ന് വിളിക്കാറില്ലെന്നും ഒരു സ്വയം പ്രഖ്യാപിത മനോരോഗിയായിട്ടും ദീപികയെ ആരും സൈക്കോ എന്ന് വിളിക്കുന്നില്ലെന്നും കരണ്‍ ജോഹറിനെ ആരും ‘ചാച്ചാചൗധരി’ എന്നു വിളിക്കുന്നില്ലെന്നും പറഞ്ഞു.
എന്നാല്‍ താന്‍ ഒരിക്കലും ആദ്യത്തെ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇതിന് കങ്കണയുടെ മറുപടി. തന്നെ പ്രേരിപ്പിച്ചില്ലായിരുന്നെങ്കില്‍ തന്റെ സ്വന്തം കാര്യം നോക്കുമായിരുന്നു എന്നും എന്നാല്‍ തന്നെ ആക്രമിച്ചതിനാലാണ് തിരിച്ചു വെടിവെച്ചതെന്നും കങ്കണ പറഞ്ഞു. നേരത്തെ സിദ്ധാര്‍ത്ഥ് കണ്ണനുമായുള്ള അഭിമുഖത്തില്‍ രണ്‍ബീര്‍ തന്നെ സഞ്ജുവിന്റെ ഭാഗമാകാന്‍ തന്നോട് ആവശ്യപ്പെട്ടതായി കങ്കണ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ആ ഓഫര്‍ നിരസിച്ചതായും നടി പറഞ്ഞിരുന്നു.