വിജയകരമായ ‘തനു വെഡ്സ് മനു’ ഫ്രാഞ്ചൈസിക്ക് ശേഷം ബോളിവുഡ് നടി കങ്കണ റണാവത്തും നടന്‍ ആര്‍. മാധവനും ഒരു സൈക്കോളജിക്കല്‍ ത്രില്ലറിനായി വീണ്ടും ഒരുമിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ നടിയാണ് ഇക്കാര്യം അറിയിച്ചത്. ഹിന്ദിയും തമിഴും സംസാരിക്കുന്ന പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് സിനിമ.
”ഇന്ന് ചെന്നൈയില്‍ ഞങ്ങള്‍ ഞങ്ങളുടെ പുതിയ ചിത്രമായ ഒരു സൈക്കോളജിക്കല്‍ ത്രില്ലറിന്റെ ചിത്രീകരണം ആരംഭിച്ചു. മറ്റ് വിശദാംശങ്ങള്‍ ഉടന്‍ വരും. അസാധാരണവും ആവേശകരവുമായ ഈ തിരക്കഥയ്ക്ക് ഇപ്പോള്‍ നിങ്ങളുടെ എല്ലാ പിന്തുണയും അനുഗ്രഹവും ആവശ്യമാണ്.” ചെന്നൈയില്‍ സിനിമയുടെ നിര്‍മ്മാണം ആരംഭിച്ചതായി സോഷ്യല്‍ മീഡിയ ഒരു പോസ്റ്റില്‍ നടി പറഞ്ഞു.
ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജി.വി. പ്രകാശ് കുമാറാണ്. വരാനിരിക്കുന്ന ത്രില്ലറിലേക്ക് നിരവധി ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച നീരവ് ഷായാണ് ഫോട്ടോഗ്രാഫി. ദൃശ്യപരമായി അതിശയിപ്പിക്കുന്ന സിനിമാറ്റിക് അനുഭവം സിനിമ ഉറപ്പാക്കുന്നതായി നടി പറയുന്നു.
തലൈവിയുടെ വിജയത്തിന് ശേഷം കങ്കണ വീണ്ടും സംവിധായകന്‍ വിജയ്ക്കൊപ്പവും ഒന്നിക്കുന്നുണ്ട്. അതിലുള്ള ആവേശവും നടി പ്രകടിപ്പിക്കുന്നു. ”പ്രിയ വിജയ് സാര്‍, തലൈവിയുടെ അവിശ്വസനീയമായ അനുഭവത്തിന് ശേഷം, നിങ്ങളുടെ മികവില്‍ വീണ്ടും കുതിക്കാനാകുന്നതില്‍ സന്തോഷമുണ്ട്. നിങ്ങളുടെ ടീമാകാനും നിങ്ങളുടെ കല്‍പ്പനകള്‍ സ്വീകരിക്കാനും ഞാന്‍ ഇഷ്ടപ്പെടുന്നു. നന്ദി സര്‍.” നടി കുറിച്ചു.