Entertainment Featured

ദി ട്രയലിലെ അലി ഖാനൊത്തുള്ള ലിപ് ലോക്ക് ; ഇഷ്ടപ്പെട്ടെന്ന് കജോൾ, 23 വർഷത്തിൽ ആദ്യം

1994 ല്‍ പുറത്തിറങ്ങിയ യേ ദില്ലഗിയിക്കുശേഷം കഴിഞ്ഞ 29 വര്‍ഷമായി ബോളിവുഡിന്റെ താരറാണി കജോള്‍ തുടര്‍ന്നു വന്നിരുന്ന ‘നോ കിസിങ്’ പോളിസിയില്‍ മാറ്റം. ദി ട്രയല്‍ എന്ന തന്റെ ആദ്യ വെബ് സീരീസില്‍ അലി ഖാനൊപ്പം കാജോളിന്റെ ലിപ് ലോക്ക് രംഗമുണ്ട്. അഭിഭാഷകയായ നൊയോനിക സെന്‍ഗുപ്തയുടെ വേഷത്തിലാണ് സീരിസില്‍ കജോള്‍ എത്തുന്നത്. രണ്ട് ചുംബന രംഗങ്ങളിലാണ് താരം അഭിനയിക്കുന്നത്. രണ്ട് വ്യത്യസ്ത എപ്പിസോഡുകളിലാണ് ഈ ചുംബന രംഗങ്ങള്‍ വരുന്നത്. താരത്തിന്റെ അപ്രതീക്ഷിത നീക്കം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. വര്‍ങ്ങള്‍ക്കുശേഷമുള്ള കാജലിന്റെ ഈ ചുംബന രംഗം ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി.

31 വര്‍ഷങ്ങള്‍ നീണ്ട തന്റെ സിനിമാജീവിതത്തില്‍ ഇതിനു മുൻപ് രണ്ടുതവണ മാത്രമാണ് കജോള്‍ ചുംബന രംഗങ്ങള്‍ ചെയ്തിട്ടുള്ളത്. 1992-ല്‍ ബോളിവുഡിലെ തന്റെ അരങ്ങേറ്റ ചിത്രമായ ബെഖുദിയിലും, 1994 ല്‍ പുറത്തിറങ്ങിയ യേ ദില്ലഗിയിലും. പിന്നീടാണ് ഇനി ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് കജോള്‍ തീരുമാനം എടുത്തത്. എന്നാല്‍ വെബ് സീരീസായ ട്രയലിനുവേണ്ടി ആ തീരുമാനം മാറ്റുകയായിരുന്നു.
ഹോളിവുഡിലടക്കം പ്രവര്‍ത്തിച്ചിട്ടുള്ള ബ്രിട്ടീഷ്- പാകിസ്ഥാൻ നടനും മികച്ച അവതാരകനുമാണ് കാജളിനൊപ്പം ലിപ് ലോക് സീന്‍ അഭിനയിച്ച അലി ഖാൻ. ബോളിവുഡിലും നിരവധി സിനിമകളില്‍ അലിഖാന്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ദി ട്രയല്‍ ഹോട്ട്സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്നത്.
കാജോളിനൊപ്പം ചുംബന രംഗത്തില്‍ അഭിനയിച്ചതിനെ കുറിച്ച്‌ അലി ഖാൻ പറഞ്ഞത് കാജോള്‍ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണെന്നും തനിക്ക് അവരോട് വലിയ ക്രഷ് ഉണ്ടെന്നുമാണ്. സ്‌ക്രിപ്റ്റ് പ്രകാരം അതൊരു ലിപ് ലോക്ക് സീന്‍ ആയിരുന്നു. സെറ്റിൽ കുറച്ച് ക്രൂ അംഗങ്ങൾ മാത്രമുള്ള ഒരു അടച്ച മുറിയിലാണ് രംഗം ചിത്രീകരിച്ചത്. രണ്ടു മൂന്ന് തവണ റിഹേഴ്സല്‍ നടത്തിയ ശേഷമാണ് രംഗം ചിത്രീകരിച്ചത്. ചോദിച്ചപ്പോള്‍ കജോളിന് ഇഷ്ടപ്പെട്ടു എന്നാണ് പറഞ്ഞത്.