രണ്ട് പതിറ്റാണ്ടുകളായി തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. എന്നിരുന്നാലും തമിഴിലും തെലുങ്കിലുമായി രണ്ടു വര്‍ഷത്തിനിടയില്‍ നടിക്ക് രണ്ടു വമ്പന്‍ പ്രൊജ്ക്ടുകള്‍ നഷ്ടമായതില്‍ നടിക്ക് മാത്രമല്ല ആരാധകര്‍ക്കും കടുത്ത നിരാശയാണ്. രാം ചരണ്‍, സോനു സൂദ്, ജിഷു സെന്‍ഗുപ്ത എന്നിവര്‍ക്കൊപ്പം ചിരഞ്ജീവി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആചാര്യയില്‍ നിന്നും നടിയെ ഒഴിവാക്കിയത് രണ്ട് വര്‍ഷം മുമ്പാണ്. ഇപ്പോള്‍ ഇന്ത്യന്‍ 2 പുറത്തുവന്നപ്പോഴും നടി പുറത്തു തന്നെ.
2022 ല്‍ പുറത്തിറങ്ങിയ ആചാര്യയില്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം പൂജ ഹെഗ്ഡെയ്ക്കൊപ്പം കാജലിനെയും നായികയായി പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിലെ അവളുമായി ബന്ധപ്പെട്ട സ്റ്റില്ലുകളും വൈറലായിരുന്നു. എന്നാല്‍ നടിയെ ഈ സിനിമയില്‍ നിന്നും മാറ്റി. കാജലിന്റെ വേഷത്തിന് വലിയ സ്‌കോപ്പ് ഇല്ലെന്ന് തോന്നിയതിനാലാണ് താന്‍ സിനിമയില്‍ കാജലിന്റെ രംഗങ്ങള്‍ കളഞ്ഞതെന്ന് സംവിധായകന്‍ കൊരട്ടാല ശിവ പിന്നീട് പറഞ്ഞു.
ഇതിനുശേഷം, എസ് ശങ്കറിന്റെ ഇന്ത്യന്‍ 2 ലും കാജലിന്റെ ആരാധകര്‍ വീണ്ടും നിരാശരായി. പ്രോജക്ട് പ്രഖ്യാപിച്ചതു മുതല്‍ ഇന്ത്യന്‍ 2 നിറഞ്ഞു നിന്നത് കാജലായിരുന്നു. തുടക്കത്തില്‍ ഇന്ത്യന്‍ 2 എന്ന ചിത്രവുമായി ബന്ധപ്പെട്ട പല പരിപാടികളിലും കാജല്‍ ഉണ്ടായിരുന്നു.. രാകുല്‍ പ്രീത് സിങ്ങിനൊപ്പം കാജല്‍ അഗര്‍വാളും ചിത്രത്തില്‍ ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍ തുടക്കം മുതല്‍ തന്നെ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ, ജൂലൈ 12 ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്തപ്പോള്‍ കാജലിനെ സിനിമയില്‍ കാണാനില്ല. ഇന്ത്യന്‍ 2വിന്റെ ടീസറിലും ട്രെയിലറുകളിലും പോലും കാജല്‍ ഇല്ല. ഇതില്‍ കാജല്‍ ആരാധകരുടെ നിരാശ കണ്ട് സംവിധായകന്‍ എസ്. ശങ്കര്‍ തന്റെ അടുത്ത പ്രോജക്റ്റായ ഇന്ത്യന്‍ 3യില്‍ കാജല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
ബി ജയമോഹന്‍, കബിലന്‍ വൈരമുത്തു, ലക്ഷ്മി ശരവണ കുമാര്‍ എന്നിവര്‍ തിരക്കഥയെഴുതിയ എസ് ശങ്കര്‍ സംവിധാനം ചെയ്ത വരാനിരിക്കുന്ന ഇന്ത്യന്‍ തമിഴ് ഭാഷാ വിജിലന്റ് ആക്ഷന്‍ ചിത്രമാണ് ഇന്ത്യന്‍ 3. ലൈക്ക പ്രൊഡക്ഷന്‍സും റെഡ് ജയന്റ് മൂവീസും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇത് ഇന്ത്യന്‍ ട്രൈലോജിയിലെ അവസാന ഭാഗവും ഇന്ത്യന്‍ 2 ന്റെ നേരിട്ടുള്ള തുടര്‍ച്ചയുമാണ്.