Hollywood

‘നിങ്ങളുടെ ഇഷ്ടം എന്തെന്ന് എന്നെ അറിയിക്കുക’; ചൂടന്‍ രംഗത്തെപ്പറ്റി ബ്‌ളെയ്ക്ക് അയച്ച സന്ദേശം പുറത്ത്

കുറേ നാളുകളായി എന്റര്‍ടെയ്ന്‍മെന്റ് ആരാധകര്‍ക്ക് വലിയ ചര്‍ച്ചയ്ക്ക് സ്‌പേസ് നല്‍കുകയാണ് ഹോളിവുഡ് താരങ്ങളായ ജസ്റ്റിന്‍ ബാല്‍ഡോണിയും നടി ബ്ലെയ്ക്ക് ലൈവ്‌ലിയും. ഇരുവരും തമ്മിലുള്ള കേസില്‍ നാടകീയതകള്‍ മാറിമറിയുമ്പോള്‍ ഒരു പടികൂടി കടന്ന് നാട്ടുകാരുടെ ഇടപെടല്‍ ക്ഷണിക്കുകയാണ് ജസ്റ്റിന്‍ ബാല്‍ഡോണി. ലൈംഗികാപവാദക്കേസില്‍ തനിക്കെതിരേ ബ്‌ളാക്ക് ലൈവ്‌ലിയുടെ വ്യവഹാരത്തില്‍ നടി തനിക്കയച്ച ലൈംഗികചുവയുള്ള പ്രണയസന്ദേശങ്ങള്‍ പുറത്തുവിട്ടിരിക്കുകാണ് ബാല്‍ഡോണി.

തന്റെ വ്യവഹാരത്തിനായുള്ള പിന്തുണയ്ക്ക് സഹായമാകുന്ന ലൈവ്‌ലിയുടെ ഡോക്യുമെന്റേഷന്‍ പങ്കിടാന്‍ ഒരു വെബ്‌സൈറ്റ് തന്നെ ബാല്‍ഡോണി ഉണ്ടാക്കി. ‘ലോസ്യൂട്ട് ഇന്‍ഫോ’ എന്ന പേരിലുള്ള വെബ്‌സൈറ്റില്‍ കേസുമായി ബന്ധപ്പെട്ട് ലൈവ്‌ലിയുമായുള്ള തന്റെ ചിത്രങ്ങളും ഡോക്യുമെന്റേഷനും അടങ്ങിയ വിവരങ്ങള്‍, ടെക്സ്റ്റ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എന്നിവയെല്ലാം പുറത്തുവിട്ടു. ബാല്‍ഡോണിയും ലൈവ്ലിയും ‘ഇറ്റ് എന്‍ഡ്സ് വിത്ത് അസ്’ എന്ന സിനിമയിലെ രംഗം മാറ്റിയെഴുതുന്നത് ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.

അതില്‍ ഒരു പ്രത്യേക ടെക്സ്റ്റ് എക്‌സ്‌ചേഞ്ച് ഇന്റര്‍നെറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റി. 2023 ഏപ്രില്‍ 8-ന് അയച്ച സന്ദേശത്തില്‍, ലൈവ്ലി അവരുടെ സിനിമയിലെ ഒരു ചൂടന്‍രംഗത്തെക്കുറിച്ച് ബാല്‍ഡോണിയുമായി ചര്‍ച്ച ചെയ്യുന്നു. ”ഞാന്‍ എന്റെ പാസ് നിങ്ങള്‍ക്ക് അയച്ചുതരാം. അല്ലെങ്കില്‍ അടുത്തയാഴ്ച നമ്മള്‍ ഒത്തുചേരുമ്പോള്‍ ഒരുമിച്ചിരുന്ന് വായിക്കാം. ഏതാണ് നിങ്ങള്‍ക്ക് ഇഷ്ടമെന്ന് എന്നെ അറിയിക്കുക. നിങ്ങള്‍ക്ക് എന്നെ (വ്യക്തിപരമായി) കൂടുതല്‍ കാലം അറിയാമായിരുന്നെങ്കില്‍ കാര്യങ്ങള്‍ എത്രത്തോളം രസകരവുമാകുമെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. അതെന്റെ പ്രണയ ഭാഷയാണ്. ‘ചൂടനായും ധൈര്യത്തോടും. പല്ലില്ലാതെ’യും തരുന്നത് പോലെ തന്നെ അവള്‍ക്ക് തിരികെ നല്‍കുന്നതും പ്രധാനമാണ്. കാര്യങ്ങളിലും തമാശയിലും സ്ത്രീയെയും പുരുഷനെയും പതിവ്‌പോലെ കാണരുത്. എന്തായാലും, അടുത്തയാഴ്ച അത് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പാക്കും. അല്ലെങ്കില്‍ നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് എനിക്കിപ്പോള്‍ അയച്ചുതരിക. നിങ്ങള്‍ക്ക് എന്താണ് ഇഷ്ടമെന്ന് എന്നെ അറിയിക്കൂ.”

ഇതിന് ബാല്‍ഡോണിയുടെ പ്രതികരണം ”ക്ഷമിക്കണം കുട്ടികളും കുടുംബവും 2 ആഴ്ച കൂടി പോകുമ്പോള്‍ ഞാന്‍ കുട്ടികളെ പോലെ കരയുകയാണ്.” എന്നായിരുന്നു. ജസ്റ്റിന്‍ ബാല്‍ഡോണിയുടെ ശേഖരത്തില്‍ ബ്ലെയ്ക്ക് ലൈവ്ലിയുടെ മുലയൂട്ടല്‍ പരിശീലനത്തിനുള്ള ക്ഷണം മുതല്‍ റയാന്‍ റെയ്നോള്‍ഡ്സുമായുള്ള ആദ്യകാല പ്രണയം വരെയുള്ള വിവരങ്ങളുണ്ടെന്നാണ് മെയ്ല്‍ ഓണ്‍ലൈന്‍ കണ്ടെത്തുന്നത്. ബ്ലെയ്ക്ക് ജസ്റ്റിന് അയച്ച സന്ദേശങ്ങളില്‍ ഒന്നില്‍ പറയുന്നു. ഒരു ‘ബോള്‍ബസ്റ്റര്‍’ എന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സിനിമയിലെ ചൂടന്‍രംഗത്തിന്റെ ഷൂട്ട് അവസാനത്തേക്ക് മാറ്റിവെയ്ക്കണം എന്ന നടി അപേക്ഷിച്ചതും അതിന് ‘ശരീരപ്രദര്‍ശനങ്ങളില്‍ നീ അത്ര അത്ഭുതകരമല്ല’ എന്ന് ജസ്റ്റിന്‍ പ്രതികരിക്കുന്നതിന്റെയും ഉള്‍പ്പെടെ സിനിമയുടെ നിര്‍മ്മാണ സമയത്ത് സെലിബ്രിറ്റികള്‍ തമ്മില്‍ നടന്ന ലൈംഗികഭാഷണങ്ങള്‍ വരുന്ന പ്രധാനപ്പെട്ട പത്ത് കൈമാറ്റങ്ങള്‍ മെയില്‍ ഓണ്‍ലൈന്‍ സമാഹരിച്ച് പുറത്തുവിട്ടിരുന്നു.

2024 ഡിസംബറില്‍ ആയിരുന്നു ജസ്റ്റിന്‍ ബാല്‍ഡോണിയ്ക്കും നിര്‍മ്മാതാവ് ജെയിംസ് ഹീത്തിനും എതിരേ സിനിമയുമായി ബന്ധപ്പെട്ട് ബ്‌ളാക്ക് ലൈവ്‌ലി ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ കേസ് കൊടുത്തത്. ഇതിന് ബാല്‍ഡോണി ലൈവ്ലിയുടെ അവകാശവാദം നിരസിക്കുകയും ലൈവ്ലിക്കും ഭര്‍ത്താവ് റെയ്നോള്‍ഡ്സിനും എതിരെ അപകീര്‍ത്തിപ്പെടുത്തല്‍, സിവില്‍ കൊള്ളയടിക്കല്‍ എന്നിവയ്ക്കു കൗണ്ടര്‍ വ്യവഹാരങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. കേസിന്റെ വിചാരണ 2026 മാര്‍ച്ച് 9-ന് ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *