Celebrity

ജെന്നിഫര്‍ലോപ്പസും ബെന്‍അഫ്ളക്കും വീണ്ടും പിരിഞ്ഞു; പക്ഷേ ഇത്തവണയും വിവാഹമോതിരം നടി എടുത്തു…!

ഒടുവില്‍ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവില്‍ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ലെക്കും വിവാഹമോചനം ഔദ്യോഗികമായി ഉറപ്പിച്ചു. എ ന്നാല്‍ ആദ്യ വിവാഹനിശ്ചയം പോലെ ഇത്തവണയും ബെന്‍ അഫ്ളക്ക് താരത്തിന്റെ വിരലില്‍ അര്‍പ്പിച്ച വിലകൂടിയ മോതിരം ജെന്നിഫര്‍ ലോപ്പസ് എടുത്തു. വിവാഹമോചനത്തിന് അപേക്ഷ നല്‍കി അഞ്ച് മാസത്തിന് ശേഷം തിങ്കളാഴ്ചയാണ് നിയമനടപടികള്‍ അവസാനിച്ചത്.

ഇത് രണ്ടാം തവണയാണ് ഇരുവരും വേര്‍പിരിയുന്നത്. ഇത്തവണയും ഏകദേശം 5 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന അഫ്ലെക്ക് സമ്മാനിച്ച 8.5 കാരറ്റ് മരതകം പതിച്ച വിവാഹ മോതിരം ലോപ്പസിന് സൂക്ഷിക്കാം. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ അലങ്കാരവും വസ്ത്രങ്ങളും ആഭരണങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും അവളുടെ കൈവശമോ കസ്റ്റഡിയിലോ നിയന്ത്രണത്തിലോ സൂക്ഷിക്കുമെന്ന് ഫയലിംഗില്‍ പറയുന്നു.

ഏകദേശം 5 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന അപൂര്‍വമായ പച്ച നിറമുള്ള മോതിരം 2022 ല്‍ ലോപ്പസിന് സമ്മാനമായി അഫ്ളക്ക് നല്‍കിയതാണ്.
പച്ച നിറമാണ് തന്റെ ഭാഗ്യ നിറമെന്നാണ് അന്ന് ജന്നിഫര്‍ പറഞ്ഞത്. ”ഞാന്‍ പച്ച വസ്ത്രം ധരിച്ചപ്പോള്‍ അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിച്ച നിരവധി നിമിഷങ്ങള്‍ എന്റെ ജീവിതത്തില്‍ ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.” വിവാഹനിശ്ചയ സമയത്ത് ലോപ്പസ് വാര്‍ത്താക്കുറിപ്പില്‍ എഴുതി.

ലോപ്പസ് വിവാഹനിശ്ചയ മോതിരം സൂക്ഷിക്കുന്നുണ്ടെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഇക്കാര്യത്തില്‍ അഫ്ളക്കിന് ഒരു സംശയമോ പ്രതിഷേധമോ ഇല്ലായിരുന്നെന്ന് വൃത്തങ്ങള്‍ അവകാശപ്പെടുന്നു. 2003-ല്‍ ഇരുവരും അവരുടെ ആദ്യ വിവാഹനിശ്ചയത്തിന് ശേഷവും വേര്‍പിരിഞ്ഞപ്പോള്‍ 3.52 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 6.1 കാരറ്റ് പിങ്ക് ഡയമണ്ട് മോതിരം ജെന്നിഫര്‍ മുറുകെ പിടിച്ചിരുന്നു.