Movie News

ചരിത്രം കുറിച്ച് ജവാന്‍: 1100 കോടി കളക്ഷന്‍ നേടുന്ന ആദ്യ ഹിന്ദി ചിത്രം

ജവാന്‍ അതിന്റെ കുതിപ്പ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. റെക്കോര്‍ഡുകള്‍ ഓരോന്നായി തകര്‍ത്ത് മുന്നേറുന്ന ചിത്രം പുതിയൊരുനേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നു. ബോക്‌സ് ഓഫീസില്‍ ജവാന്റെ കുതിപ്പ് തുടങ്ങിയിട്ട് ഒരുമാസമായി. ഇപ്പോള്‍ ലോകമെമ്പാടുനിന്നുമായി 1100 കോടി കടക്കുന്ന ആദ്യ ഹിന്ദി ചിത്രം എന്ന റെക്കോര്‍ഡ് കൂടി ജവാന്‍ സ്വന്തമാക്കിയിരിക്കുന്നു.

ഇതോെട 2023-ലെ ഏറ്റവും കളക്ക്ഷന്‍ നേടിയ ചിത്രമെന്ന നേട്ടം അറ്റ്‌ലി നിര്‍മിച്ച ജവാന്‍ സ്വന്തമാക്കിയിരിക്കുന്നു. ഷാരുഖിന്റെ മാനേജര്‍ പൂജ ദദ്‌ലാനിയാണ് ഇന്‍സ്റ്റ്രഗാമിലൂടെ ജവാന്റെ നേട്ടം ലോകത്തെ അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ദേശീയ ബോക്‌സ് ഓഫീസില്‍ നിന്ന് 620 കോടിയോളമാണ് ജവാന്‍ നേടിയിരിക്കുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ 370 കോടിയോളവും ചിത്രം നേടി. ജവാന്‍ എല്ലാ ദിവസവും ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും തകര്‍ക്കുകയും ചെയ്യുന്നു. നിങ്ങളുടെ ടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യു എന്നായിരുന്നു പൂജ നല്‍കിയ പോസ്റ്റിന്റെ അടിക്കുറിപ്പ്.

ഗദര്‍ 2, പത്താന്‍ എന്നിസിനിമകുടെ കളക്ഷനെ മറികടന്ന് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പണംവരിയ ചിത്രമാരുന്നു ജവാന്‍. ചിത്രത്തില്‍ വിക്രം റാത്തോഡിന്റെയും മകന്‍ ആസാദിന്റെയും ഇരട്ടവേഷത്തില്‍ ഷാരുഖ് ഖാന്‍ എത്തുയിന്നു. നയന്‍താര ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ്. ചിത്രത്തില്‍ വില്ലനായി എത്തുന്നത് വിജയ് സേതുപതിയാണ്.