Celebrity

ജാന്‍വിയുടെ നീല വസ്ത്രത്തിന്റെ വിലകേട്ട് അമ്പരന്ന് ആരാധകര്‍

ഫാഷന്‍ ലോകം വളരെ ശ്രദ്ധയോടെയാണ് ജാന്‍വിയുടെ വസ്ത്രധാരണവും പുതിയ ട്രെന്‍ഡുകളും ശ്രദ്ധിക്കുന്നത്. പലപ്പോഴും അവര്‍ മികച്ച ഫാഷന്‍ ഐക്കണാകാറുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ ജാന്‍വി ധരിച്ച വസ്ത്രത്തെക്കുറിച്ചാണ് ഇപ്പോള്‍ ഫാഷന്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. ആദിത്യ റോയി കപൂറിനൊപ്പമായിരുന്നു ജാന്‍വി എത്തിയത്.

ആഢംബര ഫാഷന്‍ വസ്ത്ര ബ്രാന്‍ഡായ ഡേവിഡ് കോമയുടെ നീല ഓഫ് ഷോള്‍ഡര്‍ മിനി ഡ്രസായിരുന്നു ജാന്‍വി ധരിച്ചിരുന്നത്. ടാറ്റ ക്ലിക്ക് ലക്ഷ്വറിയില്‍ നിന്നുള്ള സില്‍വര്‍ ഇസബെല്ല ചെരിപ്പായിരുന്നു അവര്‍ ധരിച്ചത്. ചെരുപ്പിന് 15000 രൂപയോളം വിലയുണ്ടായിരുന്നു. അവരുടെ നീല വസ്ത്രത്തിന് 159900 രൂപയായിരുന്നു വില പൊതുവിടങ്ങളില്‍ എല്ലാം തന്റെ ലുക്കിലും സ്‌റ്റൈലിലും വളരെയധികം ശ്രദ്ധപുലര്‍ത്തുന്നയാളാണ് ജാന്‍വി. ട്രെഡിഷ്ണലും അള്‍ട്രാ മോഡേണുമായ വസ്ത്രങ്ങള്‍ അവര്‍ ഒരുപോലെ ഉപയോഗിക്കാറുണ്ട്.

പലപ്പോഴും അവരുടെ വസ്ത്രധാരണം ഫാഷന്‍ പ്രേമികള്‍ അങ്ങേയറ്റം ശ്രദ്ധിക്കുകയും പിന്തുടരുകയും ചെയ്യാറുണ്ട്. കാഷ്വല്‍ ഔട്ടിങ്ങിനും ജിമ്മിലെ വര്‍ക്കൗട്ടിനും സെലിബ്രിറ്റി ലോകത്തെ പരിപാടികള്‍ക്കും എന്നുവേണ്ട ഏതവസരങ്ങള്‍ക്കും അങ്ങേയറ്റം അനുയോജ്യമായ രീതിയില്‍ ജാന്‍വി സ്‌റ്റെയിലിഷായി വസ്ത്രം ധരിക്കുന്നു എന്നതാണ് ശ്രദ്ധേയം. അത് ജാന്‍വിയുടെ ആത്മവിശ്വസത്തെക്കൂടി പ്രതിഫലിപ്പിക്കുന്നതാണെന്ന് എടുത്തു പറയാതെ വയ്യ.