Featured Movie News

പത്ത് ദിവസം, ജെയ്‌ലര്‍ നേടിയത് 500 കോടി

രജനികാന്ത് ആരാധകര്‍ ജെയ്‌ലര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചിത്രത്തിന് ഗംഭീരവരവേല്‍പ്പാണ് ലോകമെമ്പാട്‌നിന്നും ലഭിച്ചിരിക്കുന്നത്. നിലവില്‍ ജെയ്‌ലര്‍ സിനിമ തീയേറ്ററുകളില്‍ തകര്‍ത്ത് ഓടിക്കോണ്ടിരിക്കുകയാണ്. സിനിമ റിലീസായി 10 ദിവസത്തിനുള്ളില്‍ 500 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് ജെയ്‌ലര്‍.

2.0, പൊന്നിയില്‍ സെല്‍വന്‍ എന്ന ചിത്രങ്ങള്‍ക്ക് ശേഷം 500 കോടി ക്ലബ്ബില്‍ കയറുന്ന മൂന്നാമത്തെ തമിഴ് സിനിമയാണ് രജനികാന്ത് നായകനായ ജെയ്‌ലര്‍. ജെയ്‌ലര്‍ ഇതുവരെ ഏകദേശം 263.9 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് നേടിയത്. രജനികാന്തും അക്ഷയ് കുമാറും ഒന്നിച്ച 2.0 യ്ക്ക് ശേഷം ഏറ്റവും വേഗത്തില്‍ 500 കോടി ക്ലബ്ബില്‍ കയറുന്ന ചിത്രം കൂടിയാണ് ജെയ്‌ലര്‍.