മഴക്കാലത്ത് ചില കാര്യങ്ങളില്‍ വളരെ അധികം ശ്രദ്ധപുലര്‍ത്തേണ്ടത് അനിവാര്യമാണ്. വൈദ്യുതി മുടക്കവും ഗതാഗത തടസവും വെള്ളപ്പൊക്കവുമൊക്കെ ഇക്കാലത്ത് പതിവാണ്. എന്നാല്‍ അതിനോടൊപ്പം ശ്രദ്ധപുലര്‍ത്തേണ്ട മറ്റുചില കാര്യങ്ങള്‍ കൂടിയുണ്ട്. മഴ കൂടുതല്‍ ശക്തിപ്പെട്ട് കഴിഞ്ഞാല്‍ മാളങ്ങള്‍ ഇല്ലാതാവുകയും പിന്നീട് പാമ്പുകള്‍ പുറത്തേക്കിറങ്ങുന്നതും പതിവ് കാഴ്ചയാണ്. മഴക്കാലത്ത് ജനവാസ മേഖലകളില്‍ പാമ്പുകളുടെ ശല്യം വളരെ രൂക്ഷമാകാറുണ്ട്. അത്തരത്തിലുള്ള ഒരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ഒരു ഷൂവിനകത്ത് പാമ്പ് കയറിപ്പറ്റുന്നതും ഷൂ അവിടെ നിന്ന് മാറ്റുമ്പോള്‍ പാമ്പ് പത്തി വിടര്‍ത്തി കൊണ്ട് പുറത്തേക്ക് വരുന്നതുമാണ് വീഡിയോയിലുള്ളത്. വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടതാവട്ടെ പ്രൊഫഷണല്‍ പാമ്പുപിടുത്തക്കാരനായ രാജസ്ഥാന്‍ സ്വദേശി നീരജ് പ്രജാപത് എന്നയാളാണ്.
മഴക്കാലത്ത് വീടിനും പരിസരത്തിനും പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. മഴക്കാലത്ത് ചൂട് തേടിയെത്തുന്ന പാമ്പുകളില്‍ പലതും ഷൂവിനുള്ളിലാണ് ഇടം തേടുന്നത്. ഷൂ കൈ കൊണ്ട് എടുക്കുന്നതിനു മുമ്പ് അവയുടെ അകം പരിശോധിച്ച് ശേഷം നന്നായി കുടഞ്ഞുമാത്രം ഇടാന്‍ ശീലിക്കുക.