തെക്കൻ കലാബ്രിയ മേഖലയിലുള്ള ബെൽകാസ്ട്രോ എന്ന പട്ടണത്തിലെ മേയർ വിചിത്രമായ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. പട്ടണ വാസികൾക്ക് അസുഖം പിടിപെടുന്നത് നിരോധിച്ചതായിയാണ് ഓർഡർ. അടിയന്തിര ചികിത്സയോ വൈദ്യസഹായമോ വേണ്ട രോഗങ്ങൾ പിടിപെടുന്നത് നഗരഭരണകൂടം നിരോധിച്ചത്. 1300 പേർ താമസിക്കുന്ന പട്ടണത്തിൽ ആവശ്യത്തിന് ചികിത്സ സൗകര്യങ്ങളോ ഡോക്ടർമാരോ ഇല്ലെന്നു ചൂണ്ടികാട്ടിയാണ് ഈ നടപടി.
കലാബ്രിയ മേഖലയില്‍ നിന്ന് മുമ്പും വിചിത്രമായവ വാര്‍ത്തകള്‍ എത്തിയിട്ടുണ്ട്. ഇറ്റലിയിലെ തെക്കന്‍ മേഖലയിലെ മനോഹരമായ മേഖലയായ കലാബ്രിയയിലെ ഗ്രാമങ്ങളില്‍ താമസിക്കാനായി സന്നദ്ധരായി ചെല്ലുന്നവര്‍ക്ക് മികച്ച പാരിതോഷികം ലഭിക്കും. 26.5 ലക്ഷം രൂപ. 3 വര്‍ഷത്തിലായാണ് പുത്തന്‍ താമസക്കാര്‍ക്ക് ഈ തുക കൈമാറുക. തവണകളായോ ഒറ്റതവണയോ ഇത് കൈമാറും. 40 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം. അപേക്ഷ അംഗീകരിച്ചാല്‍ 90 ദിവസത്തിനകം കലാബ്രിയയിലേക്ക് താമസം മാറാനും സന്നദ്ധരായിരിക്കണം.
തീര്‍ന്നില്ല, വേറെ ഒരു കണ്ടീഷന്‍ കൂടി ഉണ്ട്. ഇങ്ങനെ വരുന്നവര്‍ ഇവിടെ ബിസിനസ് തുടങ്ങണം. ഗ്രാമവാസികള്‍ക്ക് ആവശ്യമുള്ള മേഖലകള്‍ അവര്‍ ചൂണ്ടികാട്ടും. അവയിലാണ് ബിസിനസ് ആരംഭിക്കേണ്ടത്. അല്ലെങ്കില്‍ സ്വന്തമായും തുടങ്ങാം. ഇറ്റലിയുടെ കാല്‍വിരല്‍ എന്നറിയപ്പെടുന്ന മേഖലയാണ് ഇത്. ഇവിടെ മനോഹരമായ തീരങ്ങളും മലകളും നിറഞ്ഞ ഭൂപ്രകൃതിയുണ്ട്.എന്നാല്‍ ഇവിടുത്തെ ജനസംഖ്യ താഴോട്ടാണ്. ഈ പ്രശ്‌നത്തിനെ പരിഹരിക്കുന്നതിനായിയാണ് ഈ സ്‌കീം.
സിസിലി ദ്വീപിനോട് അടുത്തുകിടക്കുന്ന 20 ലക്ഷം പേരാണ് ഈ മേഖലയില്‍ താമസിക്കുന്നത്. കാറ്റന്‍സരോ എന്ന നഗരമാണ് ഈ മേഖലയുടെ തലസ്ഥാനം.ഇറ്റലി എന്ന പേര് രാജ്യത്തിന് ലഭിച്ചത് കലാബ്രിയയില്‍ നിന്നാണ് .ഇവിടെ എത്തി കോളനികള്‍ സ്ഥാപിച്ച ഗ്രീക്കുകാരാണ് ഈ പേര് നല്‍കിയത്.