ഹോളിവുഡിലെ വമ്പന്‍ഹിറ്റുകളില്‍ ഒന്നായ ‘ദി മാട്രിക്സ്’ ഫ്രാഞ്ചൈസിയില്‍ നിന്നും ഒരിക്കല്‍ തെന്നിമാറിയ ആളാണ് ഹോളിവുഡ് സൂപ്പര്‍താരം വില്‍സ്മിത്ത്. താരം സിനിമയുടെ റീബൂട്ടില്‍ തിരിച്ചുവരുമോയെന്ന് ആശങ്ക ഉയരുന്നുണ്ട്. ഇതിന് കാരണം താരം പങ്കുവെച്ച ചില രസകരമായ വീഡിയോകളാണ്. മാട്രിക്സിന്റെ പഴയ സിനിമകളെ അനുസ്മരിപ്പിക്കുന്ന ചില വീഡിയോകളാണ് പങ്കുവെച്ചിരിക്കുന്നത്. ഇത് ഫ്രാഞ്ചൈസിയുടെ അടുത്ത സിനിമകളില്‍ ഏതെങ്കിലും ഒന്നില്‍ താരം കടന്നുവന്നേക്കാമെന്ന അഭ്യൂഹങ്ങള്‍ കൂട്ടിയിരിക്കുകയാണ്.
അതേസമയം ‘1997-ല്‍, വാചോവ്സ്‌കിസ് വില്‍ സ്മിത്തിന് ദി മാട്രിക്സില്‍ നിയോയുടെ വേഷം വാഗ്ദാനം ചെയ്തിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ച് വൈല്‍ഡ് വൈല്‍ഡ് വെസ്റ്റ് തെരഞ്ഞെടുക്കുകയായിരുന്നു. ആ സമയത്ത് അതാണ് തനിക്ക് കൂടുതല്‍ അനുയോജ്യം അതായിരുന്നെന്നാണ് താരം പറഞ്ഞത്. പക്ഷേ ”നിയോ ആയി വില്‍ സ്മിത്തിനൊപ്പം മാട്രിക്സ് എങ്ങനെയിരിക്കും?” എന്നായിരുന്നു പോസ്റ്റിനെക്കുറിച്ച് താരം വീഡിയോയില്‍ ചോദിച്ചത്. കൂടുതലറിയാന്‍ താല്‍പ്പര്യമുള്ള അദ്ദേഹത്തിന്റെ ചില ആരാധകരെ വീഡിയോ ആവേശഭരിതരാക്കി.
സ്മിത്ത് ‘ദി മാട്രിക്സ്’ എന്നതിലെ തന്റെ അനുഭവം മുമ്പും ചര്‍ച്ച ചെയ്തിട്ടുണ്ട്, താന്‍ വചോവ്സ്‌കിസുമായി കണ്ടുമുട്ടിയ കാര്യം അദ്ദേഹം പങ്കുവെച്ചിരുന്നു. അവര്‍ പ്രതിഭകളാണെന്ന് തെളിഞ്ഞു. അവര്‍ തനിക്ക് സിനിമ നല്‍കുകയും തന്നില്‍ മതിപ്പുളവാക്കുകയും ചെയ്തു. എന്നാല്‍ ഞാന്‍ നിയോയെ അവതരിപ്പിച്ചിരുന്നെങ്കില്‍ എല്ലാം നശിപ്പിക്കുമായിരുന്നു. അവര്‍ നേരത്തേ മോര്‍ഫിയസായി വാല്‍ കില്‍മറെ നോക്കി വെച്ചിരുന്നു. കറുത്തവനായതിനാല്‍ ഞാന്‍ നിയോ ആയാല്‍ മോര്‍ഫിയസ് കറുത്തവനാകുമായിരുന്നില്ല. അതുകൊണ്ടു തന്നെ ഞാന്‍ ഒരുപക്ഷേ അത് ചെയ്തിരുന്നെങ്കില്‍ മാട്രിക്‌സിനെ കുഴപ്പത്തിലാക്കുമായിരുന്നു. അതിനാല്‍ ഞാന്‍ നിങ്ങള്‍ക്ക് ചെയ്തത് ഉപകാരമാണ്.” 2019 ല്‍ പങ്കിട്ട ഒരു വീഡിയോ യില്‍ സ്മിത്ത് പറഞ്ഞു. അതേസമയം മാട്രിക്സ് വീണ്ടും പൊടി തട്ടിയെടുക്കുമ്പോള്‍ വില്‍സ്മിത്ത് ഇതുവരെ ഉള്‍പ്പെട്ടിട്ടില്ല എന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ദ മാട്രിക്സിന്റെ റീബൂട്ട് ഡ്രൂ ഗോഡ്ഡാര്‍ഡ് എഴുതി സംവിധാനം ചെയ്യുന്നു. എന്നാല്‍ താരം പുറത്തുവിട്ട ഈ ക്ലിപ്പ് തന്റെ വരാനിരിക്കുന്ന റെക്കോര്‍ഡുമായി ബന്ധപ്പെട്ടതോ ഏതെങ്കിലൂം പരസ്യമോ ആയിരിക്കാമെന്നാണ് ചിലര്‍ അനുമാനിക്കുന്നത്.