നാടക നടി, ചലച്ചിത്ര താരം, മോഡല്‍ എന്നീ നിലകളില്‍ വ്യത്യസ്തയായി തിളങ്ങാറുള്ള താരമാണ് കനി കുസൃതി. പേരു പോലെ തന്നെ തന്റെ നിലപാടുകൾ കൊണ്ടും അഭിനയം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് കനി. അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്നതില്‍ കനി കുസൃതി മുന്‍പന്തിയിലാണ്. ഗ്ലാമറായി വേഷം ധരിക്കുന്നതുള്‍പ്പടെ പ്രണയം, പാര്‍ട്ണര്‍ഷിപ്പ് എന്നിവയെക്കുറിച്ചെല്ലാം താരം പലപ്പോഴും തുറന്നു പറയാറുണ്ട്.
കനിയെപ്പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദിവ്യപ്രഭ. ക്യാരക്ടർ റോളുകളിലൂടെ മലയാള സിനിമയിൽ ചുവടുറപ്പിച്ചു ദിവ്യ പ്രഭ ഒമ്പതു വര്‍ഷമായി മലയാള സിനിമയിലുണ്ട്. അവിചാരിതമായി അഭിനയരംഗത്തെത്തി ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച ദിവ്യ നായികയായി വരവ് അറിയിച്ച സിനിമയാണ് ‘അറിയിപ്പ്’.
ഇപ്പോഴിതാ ഇവര്‍ രണ്ടുപേരും കറുപ്പില്‍ അതീവ ഹോട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം പങ്കുവെയ്ക്കുന്ന നടിമാരാണ് ഇവര്‍. തങ്ങള്‍ക്ക് ലഭിച്ച വേഷങ്ങളെല്ലാം ഏറ്റവും മികച്ചതാക്കിയ രണ്ട് അഭിനേത്രിമാര്‍ കൂടിയാണ് ഇവര്‍. കനി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. രണ്ടുപേരുടേയും മോണോക്രോമിലുള്ള മിറര്‍ ഇമേജാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിനു താഴെ ദിവ്യപ്രഭ കമന്റ് ചെയ്തിട്ടുണ്ട്.
ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കനി കുസൃതിക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ദിവ്യപ്രഭയുടേതായി അവസാനം ശ്രദ്ധിക്കപ്പെട്ട ‘അറിയിപ്പ്’ മഹേഷ് നാരായണൻ ചിത്രമായിരുന്നു. പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ, ദുരിതമനുഭവിക്കുന്ന മലയാളി ദമ്പതികൾ മെച്ചപ്പെട്ട ജീവിതത്തിനായി രാജ്യത്തിനു പുറത്തേക്ക് കുടിയേറാന്‍ നടത്തുന്ന ശ്രമങ്ങൾ പറയുന്ന ചിത്രമാണിത്.