Sports

ബിസിസിഐ ഇഷാന്‍ കിഷാനെ മറന്നോ? താരത്തെ സിംബാബ്വെ പര്യടനത്തിലും ഉള്‍പ്പെടുത്തിയില്ല

ഒരു മാസം മുമ്പ്, 2024 ടി20 ലോകകപ്പിന്റെ സെമിഫൈനല്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് രോഹിത് ശര്‍മ്മയുടേയും വിരാട് കോഹ്ലിയുടേയും ടി0 യിലെ പിന്‍ഗാമികള്‍ക്കായി ഒരു വീക്ഷണം നല്‍കി. വരാനിരിക്കുന്ന സിംബാബ്വെ പര്യടനത്തിനായി പുതിയ ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തതിന്റെ ദീര്‍ഘവീക്ഷണം ഇതാണെന്ന് എളുപ്പം മനസ്സിലാക്കാനാകും. എന്നാല്‍ ടീം മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് അവസരം നല്‍കാതിരുന്നത് വലിയ വിമര്‍ശനത്തിന് ഇടയായി മാറിയിരിക്കുകയാണ്.

ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ടീം ജൂലൈ 6 മുതല്‍ അഞ്ച് ടി 20 ഐകള്‍ കളിക്കും. ഇന്ത്യ കപ്പുയര്‍ത്തിയ സാഹചര്യത്തില്‍ ടൈറ്റില്‍ ജേതാക്കളായ ടീമിന് മുഴുവന്‍ വിശ്രമം നല്‍കി ടി 20 ലോകകപ്പ് ടീമിലെ ഒരു അംഗത്തെയും ഉള്‍പ്പെടുത്തില്ല. എന്നാല്‍ ടീമില്‍ അവസരം കിട്ടാതിരുന്ന ചിലര്‍ക്ക് അവസരം കിട്ടിയേക്കാനും മതി. സഞ്ജു സാംസണ്‍, ശിവം ദുബെ, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ക്ക് പകരക്കാരായി സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ്മ, ഹര്‍ഷിത് റാണ എന്നിവരെ സമിതി സിംബാബ്വെയ്ക്കെതിരായ ആദ്യ രണ്ട് ടി20 ഐകള്‍ക്കായി തിരഞ്ഞെടുത്തു.

2024ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ട് ഋഷഭ് പന്തിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങള്‍ക്കിടയിലും 2023 പകുതി വരെ, ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പറായിരുന്നു ഇഷാന്‍. ഇടങ്കയ്യന്‍ എന്ന അഡ്വാന്റേജിന് പുറമേ നിരയില്‍ എവിടെയും ബാറ്റ് ചെയ്യാനും ഇഷാന് കഴിഞ്ഞു. 2023 ഏകദിന ലോകകപ്പിന് ശേഷം, ഐസിസി ടി20 ടൂര്‍ണമെന്റിനായി തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ഇന്ത്യയ്ക്ക് ഉണ്ടായിരുന്ന 11 ടി20 ഐകളില്‍ മൂന്നെണ്ണം മാത്രമാണ് ഇഷാന്‍ കളിച്ചത്. ഹോം ഗ്രൗണ്ടില്‍ ഓസ്ട്രേലിയയ്ക്കെതിരെ തുടര്‍ച്ചയായി അര്‍ധസെഞ്ചുറികള്‍ നേടിയെങ്കിലും, ഇഷാന്‍ പെക്കിംഗ് ഓര്‍ഡറില്‍ പിന്നിലായി, ജിതേഷ് ശര്‍മ്മ ഫ്രണ്ട് ചോയ്സ് കീപ്പറായി ഉയര്‍ന്നു.

ഒരു മാസത്തിന് ശേഷം, ഇഷാന്‍ മാനസികാരോഗ്യ ഇടവേള എടുത്തു, അതിനുശേഷം ഇഷാന് അന്താരാഷ്ട്ര ടീമിലേക്ക് അവസരമേ കിട്ടിയിട്ടില്ല. ജാര്‍ഖണ്ഡിന്റെ രഞ്ജി ട്രോഫി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ബിസിസിഐ അദ്ദേഹത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ അദ്ദേഹം ഉത്തരവുകള്‍ അവഗണിച്ചു, പിന്നീട് ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കൊപ്പം ബറോഡ പരിശീലനത്തില്‍ പങ്കെടുത്ത് ബിസിസിഐ യുടെ വെറുപ്പും വിളിച്ചുവരുത്തി.

ഇതോടെ ഇഷാനെ ടി20 ലോകകപ്പ് ടീമിലേക്ക് അവഗണിക്കുന്നതിലേക്കും നയിച്ചു. ഇപ്പോള്‍ പുതിയ രൂപത്തിലുള്ള ഇന്ത്യന്‍ ടീം ഉള്‍പ്പെടുന്ന സിംബാബ്വെ പരമ്പരയില്‍ പോലും അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഈ വര്‍ഷമാദ്യം മികച്ച ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ധ്രുവ് ജുറലിനൊപ്പം, ആദ്യ മൂന്ന് മത്സരങ്ങളില്‍ സാംസണിന്റെ അഭാവത്തില്‍ കീപ്പിംഗ് ചുമതലകള്‍ ഏറ്റെടുക്കാന്‍ ജിതേഷിനാണ് സാധ്യതയും.