ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇടവേള എടുത്തതിന് ശേഷം കഴിഞ്ഞ ഒരു മാസമായി ഇഷാൻ കിഷൻ നിരന്തരം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു. ഇടവേള എടുക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ ബിസിസിഐ പിന്തുണച്ചിരുന്നുവെങ്കിലും, ടൂർ അവസാനിച്ചതിന് ശേഷം ഇഷാൻ കിഷന്റെ ടീമിലേക്കുള്ള തിരിച്ചുവരവിനെ സംബന്ധിച്ച് പലതരം ഊഹാപോഹങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ദേശീയ ടീമിലേക്ക് തിരിച്ചുവരാൻ ഇഷാൻ കിഷന് ഏതെങ്കിലും തരത്തിലുള്ള ക്രിക്കറ്റ് കളിക്കേണ്ടതുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞിട്ടും ഇഷാൻ കിഷൻ രംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണ്. രഞ്ജി ട്രോഫി കാമ്പെയ്ൻ നടക്കുന്നുണ്ടെങ്കിലും, ഇഷാൻ പ്രീമിയർ ആഭ്യന്തര മത്സരത്തിൽ മത്സരിക്കുന്നില്ല, പകരം സ്വന്തമായി പരിശീലനത്തിലാണ്.
ഇത് ഇന്ത്യൻ ക്രിക്കറ്റിൽ ഇഷാൻ കിഷന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കാരണമായി. ഇഷാൻ കിഷനുമായുള്ള കരാർ തന്നെ ബിസിസിഐ നിലനിർത്തുമോ അതോ പുറത്താകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. നിലവിൽ 1 കോടിയുടെ ഗ്രേഡ് സി വാർഷിക കരാർ താരവുമായി ബിസിസിഐയ്ക്കുണ്ട്. ്എന്നാൽ ഇപ്പോൾ താരവുമായുള്ള കരാർ ബിസിസിഐ നിർത്തലാക്കുമോ എന്നാണ് ആശങ്ക.
ഐസിസി ടി20 ലോകകപ്പ് അമേരിക്കയിൽ, ജൂൺ 1 മുതൽ ആരംഭിക്കാനിരിക്കുകയാണ്. ജൂൺ 5 ന് ന്യൂയോർക്കിൽ ഇന്ത്യ തങ്ങളുടെ ഉദ്ഘാടന മത്സരം കളിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് തൊട്ടുമുമ്പ് മാർച്ച് 22 മുതൽ മെയ് 26 വരെ ഐപിഎൽ കൂടി വരുന്നതോടെ ഇന്ത്യയുടെ പ്രധാന കളിക്കാരുടെ ജോലിഭാരം കൂടും. അതേസമയം ഐപിഎല്ലിൽ വർക്ക് ലോഡ് മാനേജ്മെന്റിനെക്കുറിച്ച് ഒരു നിർദ്ദേശവും ഇന്ത്യൻ കളിക്കാർക്ക് നൽകേണ്ടതില്ലെന്ന് മനസ്സിലാക്കുന്നു. സ്റ്റാർ ഇന്ത്യൻ കളിക്കാർക്ക് മികച്ച പ്രതിഫലം നൽകുന്നതിനാൽ ഫ്രാഞ്ചൈസികൾക്കും ഇത് നീതിയല്ല.
ഐപിഎൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടാത്ത ടീമുകളുടെ കളിക്കാരെ ബിസിസിഐ നേരത്തെ ന്യൂയോർക്കിലേക്ക് അയച്ചേക്കുമെന്ന് മനസ്സിലാക്കുന്നു, അതേസമയം നോക്കൗട്ട് ഘട്ടങ്ങൾ കളിക്കുന്നവർ ടൂർണമെന്റ് അവസാനിച്ചതിന് ശേഷം അവരോടൊപ്പം ചേരും.