Health

റെഡ് വെൽവെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് കേക്കുകള്‍ ക്യാൻസറിന് കാരണമായേക്കും: മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

കേക്കുകളും പേസ്ട്രികളും ഇഷ്ടമില്ലാത്തതായി അധികമാരും ഉണ്ടാകില്ല. കുഞ്ഞുകുട്ടികൾ മുതൽ പ്രായമായവർക്കുവരെ കേക്കിന്റെ രുചി ഇഷ്ടമാണ്. എന്നാൽ കഴിഞ്ഞ ദിവസം കേക്കുമായി ബന്ധപ്പെട്ട് കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിൽ നിന്ന് പുറത്തുവന്ന വാർത്ത കേക്കുപ്രേമികളിൽ നിരാശ ജനിപ്പിക്കുന്നതാണ്. ഇതെന്താണെന്ന് അറിഞ്ഞുകഴിഞ്ഞാൽ ഒരു പക്ഷേ ഒരു കേക്ക് വാങ്ങിയാൽ നൂറു തവണ ചിന്തിച്ചിട്ടേ
നിങ്ങൾ അത് കഴിക്കുകയുള്ളു.

പുറത്തുവരുന്ന റിപ്പോർട്ട്‌ അനുസരിച്ച് ബെംഗളൂരുവിലെ നിരവധി ബേക്കറികളിൽ നിന്ന് കേക്ക് സാമ്പിളുകൾ എടുത്ത് പരിശോധന നടത്തിയപ്പോള്‍ കാന്‍സറിനുകാരണമാകുന്ന ചില ഘടകങ്ങള്‍ അതില്‍ചേര്‍ത്തിരിക്കുന്നതായി കണ്ടെത്തി. ഈ കേക്കുകളില്‍ ഭൂരിഭാഗം ആളുകളുടെയും ഇഷ്ട കേക്കായ റെഡ് വെൽവെറ്റും ബ്ലാക്ക് ഫോറസ്റ്റ് കേക്കും ഉണ്ട്.

കേക്ക് ഇല്ലാതെ ഒരു ഒരു പാർട്ടിയും ഉണ്ടാകില്ല. പ്രത്യേകിച്ച് പിറന്നാൾ ആഘോഷങ്ങൾ. കാരണം കേക്ക് മുറിക്കുന്നതാണ് ഇതിലേയെല്ലാം ഏറ്റവും സുപ്രധാനമായ ചടങ്ങ്. പലരും റെഡ് വെൽവെറ്റോ ബ്ലാക്ക് ഫോറസ്റ്റ് കേക്കോ ആണ് ഇത്തരം പരിപാടികളിൽ കൂടുതലായും ഉപയോഗിക്കാറുള്ളത്. എന്നാൽ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റെഡ് വെൽവെറ്റും ബ്ലാക്ക് ഫോറസ്റ്റ് കേക്കും ക്യാൻസറിന് കാരണമാകുമത്രേ. 12 തരം കേക്കുകളിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ ഉണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

റെഡ് വെൽവെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങിയ കേക്കുകൾ ആകർഷകമാക്കാൻ കൃത്രിമ നിറങ്ങളാണ് ഉപയോഗിക്കുന്നത്. ഈ കൃത്രിമ നിറങ്ങളാണ് ക്യാൻസറിന് കാരണമാകുന്നത്. കൃത്രിമ നിറങ്ങൾ ആരോഗ്യത്തിന് വളരെ അപകടകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കേക്ക് സാമ്പിളുകളുടെ പരിശോധനയിൽ അല്ലുറ റെഡ്, സൺസെറ്റ് യെല്ലോ എഫ്‌സിഎഫ്, പോൺസോ 4ആർ, കാർമോയ്‌സിൻ തുടങ്ങിയ കൃത്രിമ നിറങ്ങളും വസ്തുക്കളും കണ്ടെത്തി. റെഡ് വെൽവെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് കേക്കുകൾ ആകർഷകമാക്കാൻ ചേർക്കുന്ന നിറങ്ങളാണ്ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്നത്. അതിനാൽ ആളുകൾ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.

ഈ അപകടം എങ്ങനെ ഒഴിവാക്കാം?

  1. ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും സംബന്ധിച്ച് നിങ്ങൾക്ക് ഉറപ്പുള്ള ഒരു കടയിൽ നിന്ന് നിങ്ങൾ കേക്കുകളും പേസ്ട്രികളും വാങ്ങണം, അല്ലാത്തപക്ഷം അത് ഒഴിവാക്കുന്നതാണ് ബുദ്ധി.
  2. ജന്മദിനത്തിലോ മറ്റേതെങ്കിലും ആഘോഷങ്ങളിലോ പ്രഷർ കുക്കറിലോ ഓവനിലോ കേക്ക് സ്വയം ഉണ്ടാക്കുന്നതാണ് നല്ലത്.
  3. കേക്ക് എങ്ങനെ തയ്യാറാക്കണമെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ, ഇന്റർനെറ്റിൽ വിദഗ്ധരായ പാചകക്കാരുടെ വീഡിയോകൾ കാണുകയും അവരെ പിന്തുടരുകയും ചെയ്യുക
  4. ചില പാചകക്കാർ നിങ്ങൾക്ക് ഹോം സർവീസ് നൽകുന്നു, അവർ വീട്ടിൽ തന്നെ ഉണ്ടാക്കിയ കേക്ക് വാങ്ങുക.
  5. കേക്ക് ആകർഷകമാക്കാൻ കൃത്രിമ നിറങ്ങളൊന്നും ചേർക്കരുത്. ഇത് ചെയ്യുന്നതിലൂടെ, നിങ്ങളെയും കുടുംബത്തിലെ മറ്റുള്ളവരെയും സുരക്ഷിതമായി നിലനിർത്താൻ നിങ്ങൾക്ക് കഴിയും.