എത്രതന്നെ ചൂട് കാലത്തും നന്നായി പ്രവര്‍ത്തിക്കുന്ന എസിയായിരിക്കും കാറിലെ പ്രധാന ഫീച്ചര്‍. എന്നാല്‍ നല്ല ശ്രദ്ധയും നിശ്ചിത ഇടവേളകളില്‍ പരിചരണവും ഇത്തരത്തിലുള്ള കാര്‍ എസികള്‍ക്ക് അനിവാര്യമാണ്. എസി പ്രവര്‍ത്തിക്കുമ്പോള്‍ ചിലപ്പോഴേങ്കിലും നമ്മുടെ കാറിന്റേയോ മറ്റ് കാറിന്റേയോ അടിയില്‍ നിന്നും വെള്ളം ഇറ്റ് വീഴുന്നതോ കാറിനുള്ളിലേക്ക് തന്നെ വെള്ളം വരുന്നതോ ശ്രദ്ധിച്ചിട്ടുണ്ടോ. നിങ്ങളുടെ കാറിന്റെ എസി പരിശോധിക്കുന്നതിന്റെ സമയമായി എന്നതിന്റെ മുന്നറിയിപ്പാണിത്.
വെള്ളം കാറില്‍ നിന്നും ചോരുന്നുണ്ടെങ്കില്‍ സംഭവിച്ചേക്കാവുന്ന തകരാറുകളിലൊന്ന് കാറിന്റെ കണ്ടന്‍സേറ്റ് ഡ്രെയിന്‍ പൈപ്പിലെ തടസമാണ്. ഇത് പരിഹാരിക്കാനായി വിദഗ്ധരെ കാണിക്കുക തന്നെ വേണം.തടസം നീക്കിയാല്‍ എസിയില്‍ നിന്നും വെള്ളം ചോരുന്നത് പരിഹരിക്കാം.
കണ്ടന്‍സേറ്റ് പൈപ്പും വെന്റിലേഷന്‍ സിസ്റ്റവും തമ്മിലുള്ള വയറിങ്ങിലെ അപാകതകളും വെള്ളം ചോരുന്നതിലേക്ക് നയിക്കാം. വയറിങ്ങ് പ്രശ്നം മൂലം ഇത് കൃത്യായി നടക്കില്ല. കാറിന്റെ എസിയില്‍ റെഫ്രിജറന്റിന്റെ ലെവല്‍ കുറയുന്നതും പ്രശ്നം സൃഷ്ടിക്കും. ഇങ്ങനെ വന്നാല്‍ എസി സിസ്റ്റത്തിന്റെ മര്‍ദ്ദം കുറയും. ഇങ്ങനെയെങ്കില്‍ ഇവാപൊറേറ്റര്‍ കോയില്‍ തണുത്തുപോവുകയും വെള്ളം ചോര്‍ന്ന് പുറത്തേക്ക് വരികയും ചെയ്യും.
തണുത്ത കാറ്റിന് പകരമായി എസിയില്‍ നിന്നും ചൂടുള്ള കാറ്റാണ് വരുന്നതെങ്കില്‍ പൊതുവില്‍ ഇത് തന്നെയാവും കാരണം. കാറിന്റെ കണ്ടന്‍സേറ്റ് ഡ്രെയിന്‍ പൈപ്പില്‍ പോടി നിറയുന്നതും കാലപ്പഴക്കവും പൊട്ടലും എസിയില്‍ നിന്നും വെള്ളം ചോരുന്നതിന്റെ കാരണമാകാം. വാഹനം അപകടത്തില്‍ പെടുന്നതിന്റെ ഭാഗമായുള്ള ആഘാതവും ഇത്തരം പ്രശ്നങ്ങളിലേക്ക് നയിക്കാനിടയുണ്ട്. കണ്‍ന്‍സെറ്റ് ഡ്രെയിന്‍ പൈപ്പ് പരിശോധിപ്പിക്കുകയും ആവശ്യമെങ്കില്‍ മാറ്റുകയുമാണ് ഇത് പരിഹരിക്കാനായി ചെയ്യേണ്ടത്.