Sports

ലജ്ജാകരം; ഫുട്ബാൾ മത്സരത്തിനിടെ ഗ്രൗണ്ടിൽ മൂത്രമൊഴിച്ചു; താരത്തിന് ചുവപ്പ് കാർഡ് – വീഡിയോ

ചരിത്രത്തിലെ ഏറ്റവും വിചിത്രവും ലജ്ജാകരവുമായ റെഡ്കാര്‍ഡ് ഏതാണ്? അത് ഏതായാലും പെറുവിലെ ഈ മത്സരം സാക്ഷ്യം വഹിച്ച ചുവപ്പ് കാര്‍ഡിന് സമാനമായ ഒരു റെഡ്കാര്‍ഡ് കാണല്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഫുട്‌ബോള്‍ ആരാധകര്‍ കരുതുന്നു. കളിക്കിടയില്‍ മൂത്രമൊഴിക്കാന്‍ പോയതിന് കളിക്കാരനെ റഫറി ചുവപ്പ്കാര്‍ഡ് കാട്ടി പുറത്താക്കുകയായിരുന്നു.

ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിലെ കോപ്പാ പെറു മത്സരത്തിനിടയില്‍ കോര്‍ണറടിക്കാന്‍ പോയ കളിക്കാരന്‍ കളത്തിന്റെ ഒരു വശത്ത് മാറി നിന്നാണ് മൂത്രമൊഴിച്ചത്. കോര്‍ണര്‍ കിക്കെടുക്കാന്‍ കാത്തുനില്‍ക്കുമ്പോള്‍ കളിക്കാരന്‍ പിച്ചിന്റെ വശത്തേക്ക് പോയി മൂത്രമൊഴിക്കുന്നത് ക്യാമറയില്‍ കുടുങ്ങി. അത്ലറ്റിക്കോ അവാജൂണ്‍ എന്ന ക്ലബ്ബിന്റെ കളിക്കാരന്‍ സെബാസ്റ്റ്യന്‍ മുനോസ് ആണ് ചുവപ്പ് കാര്‍ഡ് കണ്ടത്. 71-ാം മിനിറ്റില്‍ കോര്‍ണറിന്റെ സമയത്ത് എതിര്‍ടീമിലെ കളിക്കാരന്‍ പരിക്കുപറ്റി വീണു. റഫറിയും കളിക്കാരും ഇത് പരിശോധിക്കാന്‍ പോയപ്പോള്‍ വന്ന ഇടവേളയാണ് മുനോസ് മൂത്രമൊഴിക്കാന്‍ പോയത്.

മുനോസ് മൂത്രമൊഴിക്കുകയാണെന്ന് കാന്റോര്‍സിലോയില്‍ നിന്നുള്ള എതിരാളി റഫറിയെ അറിയിച്ചതിനെത്തുടര്‍ന്ന് പിച്ച് വിടാന്‍ നിര്‍ബന്ധിതനായി. കാന്റോര്‍സിലോയുടെ ഗോള്‍കീപ്പര്‍ ലൂച്ചോ റൂയിസ് പരിക്കേറ്റതിനെത്തുടര്‍ന്ന് മെഡിക്കല്‍ സ്റ്റാഫിനെ കാത്തിരിക്കുന്നതിനിടെയാണ് സംഭവം. മുനോസിന്റെ എതിര്‍പ്പ് വകവെക്കാതെ റഫറി ആത്മവിശ്വാസത്തോടെ തീരുമാനത്തില്‍ ഉറച്ചുനിന്നു. ലജ്ജാകരമായ നിമിഷം വീഡിയോയില്‍ പകര്‍ത്തുകയും പെട്ടെന്ന് വൈറലാവുകയും ചെയ്തു, റഫറിയുടെ തീരുമാനത്തെക്കുറിച്ച് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.