ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂര്‍ താന്‍ അവിവാഹിതനാണെന്ന് പ്രഖ്യാപിച്ച് ഏകദേശം ഒരു മാസത്തിന് ശേഷം ബോളിവുഡ് താരം മലൈക അറോറയും തന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് പുതുക്കിയിരിയ്ക്കുകയാണ്. 2018-ലാണ് മലൈകയും അര്‍ജുനും ഡേറ്റിംഗ് ആരംഭിച്ചത്. എന്നാല്‍ ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഒരിക്കലും തുറന്ന് പറഞ്ഞിരുന്നില്ല.
എന്നാല്‍ അവരുടെ അവധിക്കാലങ്ങളിലെ പ്രണയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ജന്മദിനങ്ങളില്‍ പരസ്പരം ആശംസകള്‍ അറിയിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ആദ്യമാണ് ഇരുവരും വേര്‍പിരിഞ്ഞതായി വാര്‍ത്തകള്‍ പുറത്ത് വന്നത്. സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ താന്‍ ഇപ്പോള്‍ താരവുമായി ഒരു ബന്ധത്തിലല്ലെന്ന് അര്‍ജുന്‍ കപൂര്‍ വെളിപ്പെടുത്തിയിരുന്നു. മലൈക അറോറ ഇന്‍സ്റ്റാഗ്രാമിലെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസാണ് പുതുക്കിയത്. ഇന്‍ എ റിലേഷന്‍ഷിപ്പ്, സിംഗിള്‍, ഹീഹീഹീ എന്നിങ്ങനെ മൂന്ന് ഒപ്ഷനാണ് ഉണ്ടായിരുന്നത്. അതില്‍ ‘ഹീഹീഹീ’ എന്ന ഒപ്ഷനാണ് മലൈക ടിക്ക് ചെയ്തത്.
ബോളിവുഡിലെ ഏറ്റവും വലിയ ചര്‍ച്ചയായ ബന്ധമാണ് അര്‍ജുന്‍ കപൂര്‍ – മലൈക അറോറ ബന്ധം. സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ടായിരുന്നു. മലൈകയുമായുള്ള ബന്ധത്തെ കുറിച്ച് അര്‍ജുന്‍ കപൂര്‍ പല അഭിമുഖങ്ങളിലും തുറന്നും പറഞ്ഞിട്ടുണ്ട്. നടന്‍ അര്‍ബാസ് ഖാനെയായിരുന്നു മലൈക നേരത്തെ വിവാഹം കഴിച്ചിരുന്നത്. തുടര്‍ന്ന് 2017-ല്‍ വിവാഹമോചനം നേടി. ഇവര്‍ക്ക് അര്‍ഹാന്‍ എന്ന മകന്‍ ഉണ്ട്. മലൈകയുമായുള്ള വിവാഹമോചനത്തിന് ശേഷം അര്‍ബാസ് ഖാന്‍ 2023-ല്‍ ഷുറ ഖാനെ വിവാഹം ചെയ്യുകയായിരുന്നു.