മിക്കവര്‍ക്കും ഒരു പ്രധാന പ്രശ്നമായി വരുന്ന കാര്യമാണ് തലയിലെ ചൊറിച്ചില്‍. പൊതുവിടങ്ങളില്‍ പലപ്പോഴും നമുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ് ഇത്. താരന്‍, പേന്‍, പൊടി, ഹെല്‍മെറ്റ് ഒക്കെ തലയിലെ ചൊറിച്ചിലിന് കാരണമാകാറുണ്ട്. തലയിലെ ചൊറിച്ചില്‍ താരന്‍ കാരണമാണെന്ന് കരുതുന്നവരും ഉണ്ട്. എന്നാല്‍ താരന്‍ പോലെ ഇരിക്കുന്ന ഫംഗസും നമ്മളുടെ തലയില്‍ രൂപപ്പെടാം. ചൊറിച്ചില്‍ അമിതമായാല്‍, തലമുടി കൊഴിയുന്നതിന് ഇത് പ്രധാന കാരണമാണ്. അതുപോലെ, ചര്‍മ്മം നന്നായി വരണ്ട് പോകുന്നതിനും പൊടിഞ്ഞ് വരുന്നതിനും വെള്ള നിറത്തില്‍ തലയോട്ടി കാണുന്നതിനും ഇത് കാരണമാണ്. അതുപോലെ ചിലര്‍ക്ക് തലയില്‍ കുരുക്കള്‍ വരുന്നതും ഒരു പ്രശ്‌നം തന്നെയാണ്. തലയിലെ ചൊറിച്ചിന് പരിഹാരമായി ഇക്കാര്യങ്ങള്‍ ചെയ്യാം….
- ചെമ്പരത്തിപ്പൂവ് – ചെമ്പരത്തിയുടെ ഇലയും പൂവും മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഫ്രഷായി കിട്ടിയില്ലെങ്കില്‍ ചെമ്പരത്തിയുടെ ഇലയും പൂവും ഉണക്കിയെടുത്ത് സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. ഇത്തരത്തില്‍ ഉണക്കിയെടുത്ത ചെമ്പരത്തിയുടെ ഇലയും പൂവും എടുത്ത് പൊടിച്ച് ഇതില്‍ നാരങ്ങാ നീരും നെല്ലിക്കയും ചേര്‍ത്ത് അരച്ച് പേയ്സ്റ്റ് പരുവത്തില്‍ ആക്കിയെടുക്കണം. ഇത് തലയില്‍ പുരട്ടുന്നത് തലയിലെ ചൊറിച്ചില്‍ മാറ്റിയെടുക്കാന്‍ സഹായിക്കും.
- ആര്യവേപ്പില – ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ആര്യവേപ്പിന്റെ ഇല ഉപയോഗിക്കുക എന്നത്. ഇതിലെ കയ്പ്പ് തലയിലെ പേന്‍ ശല്യം ഇല്ലാതാക്കുന്നതിനും അതുപോലെ, ഇന്‍ഫക്ഷന്‍സ് ഇല്ലാതാക്കുന്നതിനും സഹായിക്കും. ഈ പാക്ക് തയ്യാറാക്കേണ്ടത് എങ്ങിനെ എന്ന് നോക്കാം. ഇതിനായി ആര്യവേപ്പിന്റെ ഇല എടുത്ത് നന്നായി അരച്ചെടുക്കുക. ഇതിലേയ്ക്ക് നാരങ്ങ നീര് ചേര്‍ത്ത് മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഒരു 15 മുതല്‍ 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് തലമുടി കൊഴിയുന്നത് തടയുന്നതിനും സഹായിക്കും.
- നാരങ്ങ നീര് – തലയില്‍ നല്ല ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് മാറ്റിയെടുക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് നാരങ്ങാനീര് പുരട്ടുന്നത്. ഇത് തയ്യാറാക്കുന്നതിനായി മൂന്ന് സ്പൂണ്‍ തൈര് എടുക്കുക. ഇതിലേയ്ക്ക് ഒരു സ്പൂണ്‍ നാരങ്ങാനീര് ഒഴിച്ച് മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. കുറച്ച് സമയത്തിന് ശേഷം കഴുകി കളയുന്നത് തലയിലെ ചൊറിച്ചില്‍ മാറ്റിയെടുക്കാന്‍ സഹായിക്കും.