സ്ത്രീകളുടെ ഇടയില്‍ മാനസിക സമ്മര്‍ദ്ദം വളരെ കൂടുതലാണ്. അത് കുറയ്ക്കാനായി ഒരു വഴിയുണ്ട്. പ്രണയപങ്കാളിയുടെ വസ്ത്രം എടുക്കുക, കണ്ണുമടച്ച് നന്നായൊന്ന് മണക്കുക. കാര്യം സിംപിള്‍. സംഭവം തമാശയല്ല. ബ്രിട്ടീഷ് കൊളംമ്പിയ സര്‍വകലാശാലയിലെ ഗവേഷകരുടെ പുതിയ പഠനം വ്യക്തമാക്കുന്നത് പ്രിയപ്പെട്ട പങ്കാളിയുടെ വസ്ത്രത്തിന് സ്ത്രീയുടെ മാനസിക നില മെച്ചപ്പെടുത്താനായി സാധിക്കുമെന്നാണ്.
സ്ത്രീകളുടെ ഭര്‍ത്താവ് അകലെയായിരിക്കുമ്പോള്‍ പല സ്ത്രീകളും ഭര്‍ത്താവിന്റെ വസ്ത്രം ധരിക്കുക. പങ്കാളിയുടെ കട്ടിലിന്റെ ഒരു വശത്ത് ഉറങ്ങുക എന്നിവയൊക്കെ ചെയ്യാറുണ്ട്. യുബിസി ഡാപ്പാര്‍ട്ട്മെന്റ് ഓഫ് സൈക്കോളജിയിലെ ബിരുദ വിദ്യാര്‍ത്ഥിയായ മാര്‍ലിസ് ഹോഫര്‍ പറയുന്നത് ഇങ്ങനെ ചെയ്യുന്നതിന് പിന്നിലെ കാരണം സമ്മര്‍ദ്ദം കുറയ്ക്കുകയാണെന്നാണ്.
പഠനം അനുസരിച്ച് പങ്കാളിയുടെ ഗന്ധം മാത്രം അവരുടെ ശാരീരക സാന്നിധ്യമില്ലാതെ പോലും സമ്മര്‍ദ്ദം കുറയ്ക്കാനായി സഹായിക്കുന്ന ശക്തമായ ഉപകരണമാണെന്നാണ്.
മാനസികമായി ബുദ്ധിമുട്ട് അനുഭിക്കുന്ന സ്ത്രീകള്‍ അവരുടെ പങ്കാളിയുടെ ഗന്ധം ആസ്വദിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനായി സാധിക്കും. എന്നാല്‍ അപരിചിതമായ ഗന്ധം അനുഭവിച്ചാല്‍ നേരെ വിപരീത ഫലമുണ്ടായി സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിക്കുകയും ചെയ്യുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.
സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ഗന്ധം പിടിച്ചെടുക്കാനുള്ള കഴിവുണ്ട്. അതിനാല്‍ പഠനത്തിന്റെ ഭാഗമായി സ്ട്രെസ് ടെസ്റ്റ് നടത്തുന്നതിന് മുമ്പും ശേഷവും സത്രീകളോട് നല്ല രീതിയില്‍ മണം പിടിക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്. പങ്കാളിയുടെ കുപ്പായം മണക്കുകയും മണം ശരിയായി തിരിച്ചറിയുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് കോര്‍ട്ടിസോളിന്റെ അളവ് കുറവായിരിക്കും. ഇത് സമ്മര്‍ദ്ദം ഒരു പരിധി വരെ കുറയ്ക്കുന്നു. അപരിചിത ഗന്ധം കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിപ്പിക്കുന്നു.